Kerala

നടിമാരെ അധിക്ഷേപിച്ച കേസ് : യൂട്യൂബര്‍ സന്തോഷ് വര്‍ക്കിക്ക് ജാമ്യം

നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയെന്ന് നടിമാരായ ഉഷ ഹസീന, കുക്കു പരമേശ്വരന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി എന്നിവരും പരാതി നല്‍കി

Published by

കൊച്ചി: സമൂഹ മാധ്യമത്തിലൂടെ നടിമാരെ അധിക്ഷേപിച്ച കേസില്‍ യൂട്യൂബര്‍ സന്തോഷ് വര്‍ക്കിക്ക് ജാമ്യം.ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

എറണാകുളം നോര്‍ത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സന്തോഷ് വര്‍ക്കി കഴിഞ്ഞ 11 ദിവസമായി ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു.

സന്തോഷ് വര്‍ക്കിയെന്ന ആറാട്ടണ്ണന്‍ നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയെന്ന് നടിമാരായ ഉഷ ഹസീന, കുക്കു പരമേശ്വരന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി എന്നിവരും പരാതി നല്‍കിയിരുന്നു.

ഇയാളുടെ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണ്.40 വര്‍ഷമായി സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തന്നെ പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും ഉഷ ഹസീന ആലപ്പുഴ ഡി വൈ എസ് പിക്ക് പരാതി നല്‍കിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക