India

പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള യുദ്ധം ഇസ്ലാമിക യുദ്ധമല്ല ; പാകിസ്ഥാനെ പോലെ സ്വന്തം ജനതയ്‌ക്ക് മേൽ ബോംബിടുന്ന രാജ്യമല്ല ഇന്ത്യ : പാക് ഇസ്ലാം പണ്ഡിതൻ

Published by

ഇസ്ലാമാബാദ്;  ഇന്ത്യ-പാകിസ്ഥാൻ യുദ്ധം ഒരു ഇസ്ലാമിക യുദ്ധമല്ലെന്ന് മൗലാന അബ്ദുൾ അസീസ് ഗാസി . യുഎസിലെ മുൻ പാകിസ്ഥാൻ അംബാസഡർ ഹുസൈൻ ഹഖാനി അപ്‌ലോഡ് ചെയ്ത ഗാസിയുടെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

ഇസ്ലാമാബാദിലെ ലാൽ മസ്ജിദിലെ പുരോഹിതനായ അബ്ദുൾ അസീസ് ഗാസി പാകിസ്ഥാൻ സർക്കാരിനെ “ക്രൂരവും ഉപയോഗശൂന്യവുമായ സംവിധാനം “ എന്നാണ് വിശേഷിപ്പിച്ചത് .

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോയിൽ, ഇന്ത്യയുമായി യുദ്ധമുണ്ടായാൽ പാകിസ്ഥാനോടൊപ്പം നിൽക്കുമോ എന്ന് അബ്ദുൾ അസീസ് ഗാസി തന്റെ സദസ്സിനോട് ചോദിക്കുന്നത് കേൾക്കാം. എന്നാൽ എല്ലാവരും നിശബ്ദത പാലിക്കുകയായിരുന്നു . ജനക്കൂട്ടത്തിൽ നിന്ന് പ്രതികരണമില്ലായ്മ ശ്രദ്ധിച്ച പുരോഹിതൻ, “വളരെ കുറച്ച് കൈകൾ മാത്രമേയുള്ളൂ. ഇതിനർത്ഥം പലരും ഇപ്പോൾ പ്രബുദ്ധരാണ് എന്നാണ്. കാര്യം, പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള യുദ്ധം ഒരു ഇസ്ലാമിക യുദ്ധമല്ല.ഇന്ന് പാകിസ്ഥാനിലെ വ്യവസ്ഥ അവിശ്വാസം (കുഫ്ർ), ഒരു സ്വേച്ഛാധിപത്യ വ്യവസ്ഥയാണ്. . പാകിസ്ഥാനിലുള്ളത്ര അടിച്ചമർത്തൽ ഇന്ത്യയിൽ ഇല്ല.

ലാൽ മസ്ജിദ് ദുരന്തം ഇന്ത്യയിൽ സംഭവിച്ചോ? ഇന്ത്യ സ്വന്തം പൗരന്മാരെ ബോംബിടുന്നുണ്ടോ? പാകിസ്ഥാനിലെന്നപോലെ ഇന്ത്യയിലും ആളുകൾ അപ്രത്യക്ഷരാകുകയാണോ . ഇവിടെ, പുരോഹിതന്മാരെ കാണാതായി, പത്രപ്രവർത്തകരെ കാണാതായി, തെഹ്രീക്-ഇ-ഇൻസാഫ് അംഗങ്ങളെ കാണാതായി- എന്നും ഗാസി പറയുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക