തിരുവനന്തപുരം: വികസിത ഭാരത ലക്ഷ്യത്തിലെത്താന്‍ കേരളത്തിന്റെ വികസനം നിര്‍ണായകമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പറഞ്ഞു. തിരുവനന്തപുരം ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ്് ഇന്‍ഡസ്ട്രി ഏര്‍പ്പെടുത്തിയ പുരസ്‌കാരദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ രംഗത്ത് തങ്ങളുടെ കഴിവ് തെളിയിച്ച 10 പേരെ അവാര്‍ഡ് നല്‍കി ഗവര്‍ണര്‍ ആദരിച്ചു.
വ്യവസായ പ്രമുഖരെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ പരിശ്രമത്തെ ഗവര്‍ണര്‍ പ്രശംസിച്ചു. നമ്മുടെ മനോഭാവം കാലാനുസൃതമായി മാറേണ്ടതുണ്ടെന്നും അതുവഴിയാകും വികസനം സാധ്യമാവുകയെന്നും അദ്ദേഹം പറഞ്ഞു.
വികസിത ഭാരതം 2047 എന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യം കൈവരിക്കുന്നതിനായി നമ്മുടെ സംസ്ഥാനവും വികസിത കേരളം ആയിത്തീരണം. വികസിത ഭാരതം എന്നത് കേവലം ഒരു സാമ്പത്തിക ആശയം മാത്രമല്ലെന്നും സാമൂഹികവും വൈകാരികവുമായ വികസനമാണ് ഉദ്ദേശിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
ശശി തരൂര്‍ എം.പി, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: