ന്യൂദല്‍ഹി: സംസ്‌കൃത ഭാഷാ പഠനത്തിലൂടെ വിജ്ഞാനത്തെ അറിയാനും, അതുവഴി ലോകത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടു.
സംസ്‌കൃതം ഒട്ടനവധി ഭാഷകളുടെ ജനനിയും വിജ്ഞാനത്തിന്റെ ഖനിയുമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 1300 ല്‍പരം വര്‍ഷങ്ങളായി അവഹേളനവും ഉപേക്ഷയും നേരിടേണ്ടി വന്ന സംസ്‌കൃതം ഇന്ന് ഉണര്‍ന്നുവരികയാണ്. അതിന്റെ പൂര്‍ണമായ പ്രകാശത്തിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. സംസ്‌കൃത ഭാരതിയുടെ ആഭിമുഖ്യത്തില്‍ ദല്‍ഹി യൂണിവേഴ്‌സിറ്റി ഗ്രൗണ്ടില്‍ നടന്ന 1008 സംഭാഷണ ശിബിരങ്ങളുടെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏപ്രില്‍ 23 മുതല്‍ ദല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന സംസ്‌കൃത സംഭാഷണ ശിബിരങ്ങളുടെ സമാപന സമ്മേളത്തില്‍ 25000 ത്തിലധികം പേര്‍ പങ്കെടുത്തു.
ദല്‍ഹി മെട്രോ, വിവിധ ഓഫീസുകള്‍, യൂണിവേഴ്‌സിറ്റികള്‍ തുടങ്ങിയ ഇടങ്ങളില്‍ ശിബിരങ്ങള്‍ നടന്നു. ഇത്തരം ക്ലാസുകള്‍വഴി 30,000 ത്തോളം പേര്‍ സംസ്‌കൃത ഭാഷയില്‍ സംസാരിക്കാന്‍ പരിശീലനം നേടി.
ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത, സംസ്‌കൃതഭാരതി അഖിലേന്ത്യാ സംഘടനാ കാര്യദര്‍ശി ജയപ്രകാശ്, ഡോ. വാഗീശ്, സ്വാഗത സമിതി അധ്യക്ഷന്‍ മുഖ്യവ്യവസായി കുലഭൂഷണ ആഹൂജാ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക