കൊച്ചി: ഭക്ഷ്യ സംസ്കരണ വ്യവസായ രംഗത്ത് ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണെന്ന് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്. അങ്കമാലി അഡ്ലക്സ് കണ്വെന്ഷന് സെന്ററില്‍ നടന്ന ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് എക്സിബിഷന് ഇന്‍ഡെക്സ് 2025 ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യോല്പാദന, സംസ്കരണ രംഗത്ത് ഭാരതം ആഗോള തലത്തില്‍ മുന്പന്തിയിലെത്തുന്നതിനുള്ള വിവിധ കര്‍മ പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ആവിഷ്കരിച്ച് മുന്നോട്ടു പോകുകയാണെന്ന് മന്ത്രി പറഞ്ഞു.
ലോകത്ത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞുവെന്നു ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി പറഞ്ഞു. ഐസിഎല്‍ ഫിന്‍കോര്‍പ് എംഡി അഡ്വ. കെ.ജി. അനില്‍കുമാര്‍, നിഷാദ് അബുബക്കര്‍, എസ്. വാസുദേവ് എന്നിവരെ കേന്ദ്രമന്ത്രി ആദരിച്ചു. ഇന്‍ഡസ്ട്രീയല്‍ ഡവലപ്പ്മെന്റ് കമ്മിഷണര്‍ ഷിവേന്ദ്ര സിങ്, അഡ്വ. കെ.ജി. അനില്‍ കുമാര്‍, നിഷാദ് അബുബക്കര്‍ എന്നിവരും പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: