Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മുസ്ലിം ബ്രദര്‍ഹുഡ്: കശ്മീരിനെ പലസ്തീനുമായി ബന്ധിപ്പിക്കുമ്പോള്‍

വിഷ്ണു അരവിന്ദ് by വിഷ്ണു അരവിന്ദ്
May 6, 2025, 09:25 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

മുസ്ലിം ബ്രദര്‍ഹുഡ് പദ്ധതിയുടെ നാലാമത്തെയും അവസാനത്തെയും ഘട്ടം പലസ്തീനെ കശ്മീരുമായി ബന്ധിപ്പിക്കുകയെന്നതായിരുന്നു. ഇതിനായി വന്‍ പദ്ധതികളാണ് വിദേശ രാജ്യങ്ങളില്‍ ആസൂത്രണം ചെയ്യുന്നത്. പലസ്തീന്‍ വിഷയത്തില്‍ ഇസ്രായേലിനെതിരെ പ്രയോഗിച്ച തന്ത്രങ്ങളാണ് കശ്മീര്‍ വിഷയത്തില്‍ ഭാരതത്തിനെതിരെ പ്രയോഗിച്ചത്. ഇതിനെ ബോയിക്കോട്ട് ഡിസ്ഇന്‍വെസ്റ്റ്മെന്റ്-സാങ്ഷന്‍ അഥവാ ബി.ഡി.സ് നീക്കമെന്ന് വിളിക്കുന്നു. ഇസ്രായേല്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുവാനും, നിക്ഷേപങ്ങള്‍ പിന്‍വലിക്കുവാനും, സാമ്പത്തിക രാഷ്‌ട്രീയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുവാനും വേണ്ടി അമേരിക്ക കേന്ദ്രീകരിച്ചു 2005 ല്‍ തുടങ്ങിയ 120 സംഘടനകള്‍ അണിനിരക്കുന്നൊരു നീക്കമാണിത്. 2009 ല്‍ ദി റസല്‍ ട്രിബൂണല്‍ ഓണ്‍ പലസ്തീന്‍ എന്നൊരു അന്തര്‍ദേശീയ ട്രിബൂണലിനു ബ്രസല്‍സില്‍ വെച്ച് ഇവര്‍ രൂപീ നല്‍കി. മനുഷ്യാഅവകാശ ലംഘനങ്ങളുടെ പേരില്‍ ആഗോളതലത്തില്‍ ജൂത വിരുദ്ധ മനോഭാവം ചമയ്‌ക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ലോകത്തിന്റെ വിവിധ നഗരങ്ങളില്‍ ഇപ്രകാരം ഇസ്രായേലിനെ ബഹിഷ്‌കരിക്കുവാനുള്ള ആഹ്വാനങ്ങളുമുണ്ടായി.

റസല്‍ ട്രിബുണല്‍ ഓണ്‍ പലസ്തീന്‍ ന് സമാനമായി കശ്മീരിന്റെ പേരില്‍ റസല്‍ ട്രിബൂണല്‍ ഫോര്‍ കശ്മീര്‍ ഇക്കൂട്ടര്‍ സ്ഥാപിക്കുകയുണ്ടായി. ഇതിന്റെ ആദ്യ കൂടിക്കാഴ്ച 2021 ഡിസംബര്‍ 17-19 തീയതികളില്‍ ബോസ്‌നിയയിലെ സരജേവോയിലും ഹെര്‍സഗോവിനയിലും നടന്നു.

ഭാരത വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 1980 കളില്‍ പാക് ചാര സംഘടന ഐ.എസ്.ഐ അമേരിക്കയിലേക്കയച്ച ഗുലാം നബി ഫൈ, നസീര്‍ അഹമ്മദ് തുടങ്ങിയവര്‍ ഇതില്‍ പങ്കെടുക്കുകയും കശ്മീര്‍ വിഷയം ബ്രദര്‍ഹുഡിന് കൈമാറുകയും ചെയ്തു. പതിറ്റാണ്ടുകളായി പാക് ജമാ അത്തിനായി പ്രവര്‍ത്തിക്കുന്ന ഇവര്‍ പുതിയ ബ്രദര്‍ഹുഡിന് കീഴില്‍ പുതിയ തലമുറയ്‌ക്കാണ് ഇത് കൈമാറിയത്.

ബി.ഡി.എസ് നീക്കം ആരംഭിച്ചു മൂന്ന് മാസത്തിനു ശേഷം അതിന്റെ പ്രവര്‍ത്തന തന്ത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന 32 പേജുകളുള്ള ഒരു ടൂള്‍ കിറ്റ് 2022 മാര്‍ച്ച് 22 ന് തയ്യാറാക്കി. ഭാരത കായിക- സാംസ്‌കാരിക, അക്കാദമിക് സ്ഥാപനങ്ങളും ഭാരതത്തില്‍ നിന്ന് ലാഭമുണ്ടാക്കുന്ന എല്ലാ ദേശീയ , അന്തര്‍ദേശീയ കമ്പനികളും ബഹിഷ്‌കരിക്കുക, ഭാരതത്തില്‍ നിന്നുള്ള നിക്ഷേപം പിന്‍വലിക്കാന്‍ കമ്പനികളില്‍ സമ്മര്‍ദ്ദം ചെലുത്തുക, ഉപരോധം ഏര്‍പ്പെടുത്താനും വ്യാപാരവും സൈനിക കരാറുകള്‍ അവസാനിപ്പിക്കാനും ഗവണ്‍മെന്റുകളെ സമ്മര്‍ദ്ദത്തിലാക്കുക, അന്താരാഷ്‌ട്ര ഫോറങ്ങളില്‍ ഭാരതത്തിന്റെ അംഗത്വം അസാധുവാക്കാന്‍ പ്രചാരണം നടത്തുകയെന്നതായിരുന്നു അവര്‍ കണ്ടെത്തിയ തന്ത്രങ്ങള്‍. ഭാരതത്തിനെതിരെ ബി ഡി എസ് നീക്കമാദ്യം പരീക്ഷിച്ചത് 2018 മുതലാണ്. ബ്രദര്‍ഹുഡിന്റെ സഹോദര പ്രസിദ്ധീകരണമായ അല്‍- ജസീറ ഈ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതില്‍ സജീവമായിരുന്നു. ഇനിയത് കാശ്മീരിന്റെ പേരില്‍ അഭൂതപൂര്‍വമായ തോതില്‍ ആവര്‍ത്തിക്കപ്പെടും.

ആഖ്യാന നിമ്മാണങ്ങള്‍

പലസ്തീന്‍ ഭീകരര്‍ക്ക് മനുഷ്യാവകാശ കവചം നല്‍കാന്‍ സ്റ്റീഫന്‍ ഷായെന്ന ജൂതനെ മുന്നില്‍ നിര്‍ത്തി ജൂസ് വോയ്സസ് ഫോര്‍ പീസ് എന്ന സംഘടനയ്‌ക്ക് രൂപം നല്‍കിയത് പോലെ കശ്മീരിലെ ഭീകരഗ്രൂപ്പുകള്‍ക്ക് മനുഷ്യാവകാശ കവചം നല്‍കാന്‍ സ്റ്റീഫന്റെ പത്‌നി സുനിത വിശ്വനാഥിലൂടെ ഹിന്ദു ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന് 2019 ല്‍ ഇവര്‍ രൂപം നല്‍കി. കശ്മീരില ഭീകരര്‍ കൊല്ലപ്പെടുമ്പോള്‍ ശബ്ദിക്കുന്ന ഇത്തരം പ്രതിരോധ മുന്നണികള്‍ ഭീകരാക്രമണങ്ങളില്‍ അടുത്തിടെ തന്നെ ഇരുന്നൂറിലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടും നിശബ്ദത പാലിക്കുന്നു. ഇവര്‍ മാത്രമല്ല പാഹല്‍ഗാമില്‍ 29 നിപരാധികള്‍ കൊല്ലപ്പെട്ടിട്ടും രാഷ്‌ട്രീയ-കല – സിനിമ താരങ്ങളുള്‍പ്പടെയുള്ള സ്വയം പ്രഖ്യാപിത കശ്മീര്‍ ആക്ടിവിസ്റ്റുകളും പാകിസ്താനെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ല. ഇവരെ കൂടാതെ ആക്ടിവിസ്റ്റ് ദമ്പതികളായ ആസാദ് എസ്സയും ഹഫ്‌സ കാഞ്ച്വാളും ഇതിലെ പ്രധാന കണ്ണികളാണ്. കശ്മീരിനും പലസ്തീനുമായുള്ള സാമ്യതകളെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങളും ലഘുലേഖകളും ഇവര്‍ രചിക്കുന്നു. ലേഖനങ്ങളിലൂടെയും പ്രബന്ധങ്ങളിലൂടെയും ഒരു കൂട്ടം അക്കാദമിക് വിദഗ്ധരും ഇതിന്റെ യൊപ്പം ചേരുന്നുണ്ട്. ഇതില്‍ പൊതുവായ കാര്യം ഇവരെല്ലാം തന്നെ ഒരേ ജമാഅത്ത്-സോറോസ്-ബ്രദര്‍ഹുഡ് -അല്‍ ജസീറ സഖ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നതാണ്.

കശ്മീര്‍- പലസ്തീന്‍ അഖ്യാനത്തിന്റെ ഭാഗമായി അമേരിക്കയിലെ റട്ജേഴ്സ് ലോ സ്‌കൂള്‍ കശ്മീരും പലസ്തീനും തമ്മിലുള്ള സമാനതകള്‍ വരച്ചുകാട്ടുന്ന ഒരു പരിപാടിയുീ ഇവര്‍ സംഘടിപ്പിച്ചു. അധിനിവേശക്കാര്‍ എന്ന നിലയില്‍ ഇസ്രായേലും ഭാരതവും തമ്മിലുള്ള സമാനതകള്‍ ഈ പരിപാടിയില്‍ വരച്ചുകാട്ടി. അമേരിക്കയിലെ പാക് എംബസിയുടെ കീഴിലുള്ള സ്റ്റാന്‍ഡ് വിത്ത് കശ്മീരീന്റെന്റെ സഹസ്ഥാപകയായ ഹഫ്‌സ കാഞ്ച്വാളായിരുന്നു ഇതിലെ മുഖ്യ അതിഥി. ഇവിടെവെച്ച് സ്വതന്ത്ര കശ്മീരിനായുള്ള മുദ്രാവാക്യങ്ങളും അവതരിപ്പിക്കപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയായി റട്ജേഴ്സ് യൂണിവേഴ്സിറ്റിയില്‍ പലസ്തീന്‍-കശ്മീര്‍ അനുകൂല പ്രതിഷേധമാരംഭിച്ചു. പ്രതിഷേധം അവസാനിപ്പിക്കാന്‍ ആവശ്യങ്ങളുടെ ഒരു പട്ടിക അവര്‍ മുന്നോട്ടുവച്ചു. എന്നാല്‍ ഇസ്രായേലിനെ സംബന്ധിച്ച പ്രധാന ആവശ്യങ്ങള്‍ സര്‍വകലാശാല അംഗീകരിച്ചില്ല പക്ഷേ കശ്മീരിനെക്കുറിച്ചുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചു. ഇസ്രായേലിനെ പോലെ തങ്ങള്‍ക്കെതിരായുള്ള പ്രചരണത്തെ ചെറുക്കാന്‍ യൂറോപ്പിലും യുഎസിലും ഭാരതത്തിന് സ്വാധീനമില്ലെന്നതായിരുന്നു ഇതിന് കാരണം. അതുകൊണ്ടു തന്നെ ബ്രദര്‍ഹുഡിന്റെ തന്ത്രങ്ങള്‍ പല സന്ദര്‍ഭങ്ങളിലും വിജയിക്കുകയും മോദി സര്‍ക്കാര്‍ പ്രതിഷേധങ്ങളെ നേരിടുകയും ചെയ്തു.

ഇസ്ലാമിസ്റ്റുകളുടെ സംഘര്‍ഷ വ്യവസായം

ഭാരതത്തിന്റെ സുരക്ഷ സംവിധാനങ്ങളെ പ്രകോപിപ്പിച്ച് പ്രത്യാക്രമണീ ഇരന്നു വാങ്ങുന്നതിനാണ് ഇപ്പോള്‍ പാഹല്‍ഗാമിലടക്കമുള്ള ഭീകരാക്രമണങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഭാരതം തിരിച്ചടിക്കുമ്പോള്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നിലവിളിച്ച് തീവ്രവാദികളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുകയും ഭീകരാക്രമണങ്ങളെ പ്രതിരോധമായി അവതരിപ്പിക്കുകയും ചെയ്യും. പതിവുപോലെ, അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ ആഖ്യാനം പ്രചരിപ്പിക്കും. പ്രതിരോധം ആവര്‍ത്തിക്കുകയും തീവ്രവാദികളെ പോരാളികളായി അവതരിപ്പിക്കുകയും ചെയ്യും. പഹല്‍ഗാം ഭീകരരുടെ വീടുകള്‍ തകര്‍ത്തതും സിന്ധു നദി തടയുന്നത് മൂലമുണ്ടാകുന്ന പാരിസ്ഥിക – മനുഷ്യാവകാശ ആഖ്യാനങ്ങളും പ്രചരണവും ബ്രദര്‍ഹുഡുമായി ബന്ധപ്പെട്ട മാധ്യമങ്ങള്‍ ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു.

മറ്റുള്ളവരും ഇത് പിന്തുടരും ഇതൊരു സംഘര്‍ഷ വ്യവസായീ കൂടിയാണ്. പലസ്തീന്റെ പേരില്‍ നടത്തിയിരുന്ന സംഘര്‍ഷ വ്യവസായത്തിന് അവസാനമാവുന്നുമെന്ന് മനസിലാക്കിയ ജിഹാദികള്‍ക്ക് പണം സമ്പാദിക്കാനുള്ള സംരംഭമാണ് കശ്മീര്‍. പലസ്തീന്‍ ബ്രദര്‍ഹുഡ്/ഹമാസ് ഭീകര്‍ക്ക് പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് ഡോളര്‍ നേടി കൊടുത്തുവെന്ന് ഓരോ രാജ്യങ്ങളിലും അവര്‍ നല്‍കിയിരിക്കുന്ന നേരിട്ടുള്ള സംഭാവനകളുടെ രേഖകള്‍ പരിശോധിച്ചാല്‍ കാണാം. നിയമവിരുദ്ധമായി പ്രത്യേകിച്ചു കൊള്ളയടിക്കുന്നതിലൂടെയും ബിഡിഎസ് ഭീഷണികളിലൂടെയും ബ്ലാക്ക്മെയിലുകളിലൂടെയും ഇവര്‍ പണം സമ്പാദിക്കും. എന്നാല്‍ ഈ പണം ആര്‍ക്കുവേണ്ടിയാണോ സമാഹരിക്കുന്നത് അത്തരത്തിലുള്ള യഥാര്‍ത്ഥ ആളുകളിലേക്ക് അത് എത്തുന്നില്ല. ഹമാസ് ശേഖരിച്ച ഫണ്ടിന്റെ ഒരു ഭാഗം പലസ്തീനികളിലേക്ക് എത്തിയിരുന്നുവെങ്കില്‍ അതവരുടെ ദാരിദ്ര്യം പരിഹരിക്കുമായിരുന്നു. രോഹിഗ്യ മുസ്ലിംങ്ങളുടെ കാര്യത്തിലും സ്ഥിതിയിതുതന്നെ.

പിന്നെ പണത്തിന് എന്ത് സംഭവിക്കും? ഇങ്ങനെ സ്വരൂപ്പിച്ച പണത്തിന്റെ ഒരു ഭാഗം ഇത്തരം പ്രവര്‍ത്തങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്ന ആക്ടിവിസ്റ്റുകള്‍ക്ക് വേണ്ടിയാണ്. അതില്‍ എഴുത്തുകാര്‍, രാഷ്‌ട്രീയക്കാര്‍ സിനിമ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെയും ആക്ടിവിസ്റ്റുകളുടെ ആര്‍ഭാട ജീവിതത്തിനു വേണ്ടിയും മനുഷ്യാവകാശ സെമിനാറുകള്‍ക്കായുള്ള ഫൈവ് സ്റ്റാര്‍ ഹോട്ടലിനും വേണ്ടിയും ചിലവാക്കുന്നു. ഒരു ഭാഗം പണം സംഘര്‍ഷം നിലനിര്‍ത്താന്‍ പ്രതിരോധത്തിനെന്ന പേരില്‍ തീവ്രവാദികള്‍ക്ക് നല്‍കുന്നു. അവര്‍ അക്രമം തുടരുന്നു. പുല്‍വാമയും പാഹല്‍ഗാമുകളും ആവര്‍ത്തിക്കുന്നു. അതുകൊണ്ടു തന്നെ പാകിസ്ഥാനും അതിനപ്പുറത്തേയ്‌ക്കും ശക്തമായ സൈനിക-നയതന്ത്ര തിരിച്ചടികള്‍ നല്‍കണമെന്നാണ് പുതിയ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

(ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനാണ് ലേഖകന്‍)

Tags: KashmirPalestineMuslim Brotherhoodpahalgam terror attack
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇരയായത് ഹിന്ദുക്കൾ; പഹൽ​ഗാമിൽ ഭീകരാക്രമണം നടന്നത് മതം ഉറപ്പുവരുത്തി’: ശശി തരൂർ

India

ജ്യോതി മൽഹോത്ര പാകിസ്ഥാൻ സന്ദർശിച്ച് അധികം താമസിയാതെ ചൈനയിലും താമസിച്ചു ; രഹസ്യങ്ങൾ അയച്ചിരുന്നത് വിവിധ ആപ്പുകളിലൂടെ

India

ഭയമില്ല… കശ്മീരിലേക്ക് ടിക്കറ്റെടുത്ത് ഷാദി ഡോട്ട് കോം ഉടമ

മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ (ഇടത്ത്) ദ ഹിന്ദു എഡിറ്റര്‍ എന്‍.റാം (വലത്ത് നിന്നും രണ്ടാമത്)
India

മോദിയെ കുടുക്കാന്‍ ത്രീ ചാര്‍സോ ബീസ് ….മോദിയെ പുകഴ്‌ത്തി കുടുക്കിടാന്‍ ശശി തരൂരും കരണ്‍ ഥാപ്പറും എന്‍.റാമും ചേര്‍ന്ന് ഗൂഢാലോചന

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലെ പ്രധാന ഭീകരന്‍ ഷാഹിദ് കുട്ടെ
India

പഹല്‍ഗാം ഭീകരാക്രമണത്തിന് പകരം വീട്ടി സൈന്യം; പ്രധാന ഭീകരന്‍ ഷാഹിദ് കുട്ടെയെ ഏറ്റുമുട്ടലില്‍ വധിച്ച് ഇന്ത്യന്‍ സേന

പുതിയ വാര്‍ത്തകള്‍

മലബാറിലെ ക്ഷേത്രങ്ങളില്‍ 1994 ഹൈക്കോടതി ഉത്തരവ് നടപ്പാക്കണം, ഇല്ലെങ്കിൽ പോരാട്ടത്തിന് തയാറാകണം: വത്സന്‍ തില്ലങ്കേരി

സിനിമാ മേഖലയിലെ ചൂഷണം : നിയമനിര്‍മാണം വേഗത്തിലാക്കണമെന്ന് കോടതി

കേരള സർക്കാർ രാഷ്‌ട്രീയം കളിക്കുന്നു; വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി തേടാനുള്ള തീരുമാനം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ

തെലങ്കാന സംസ്ഥാന പുരസ്‍കാരം; മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് സ്വന്തമാക്കി ദുൽഖർ സൽമാൻ

രാജീവ് ചന്ദ്രശേഖറിന്റെ ശക്തമായ ഇടപെടൽ; ചിറക്കൽ, വെള്ളറക്കാട് സ്റ്റേഷനുകൾ തുറന്ന് പ്രവർത്തിക്കാൻ ഉത്തരവിട്ട് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

മോഹന്‍ലാല്‍ സിനിമയുടെ ഹാര്‍ഡ് ഡിസ്‌ക്കുമായി യുവതി മുങ്ങി; സിനിമ പ്രതിസന്ധിയില്‍!

ദേശീയപാത തകർന്ന സംഭവത്തിൽ നിർമാണകമ്പനികൾക്ക് ഗുരുതര വീഴ്ച; ഇടിഞ്ഞ ഭാഗം പുനർ നിർമിക്കണമെന്ന് വിദഗ്ദ സമിതി റിപ്പോർട്ട്

ഇന്ത്യക്കാരെക്കാൾ നന്നായി ഞങ്ങൾ റൊട്ടി കഴിക്കുന്നു, പട്ടിണി ഇവിടെ ഇല്ലെ ; അച്ഛൻ ഹാഫിസ് സയീദിന് ജയിലിൽ വിഐപി പരിഗണനയെന്നും മകൻ തൽഹ സയീദ്

ഏഴു വയസുകാരനെ ചാക്കില്‍ കയറ്റി തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; കോഴിക്കോട്ട് രണ്ടു മംഗലാപുരം സ്വദേശികൾ പിടിയില്‍

പത്തുകിലോയോളം കഞ്ചാവുമായി അന്തര്‍സംസ്ഥാന കഞ്ചാവ് സംഘങ്ങളിലെ പ്രധാനി ചങ്ങനാശ്ശേരിയില്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies