ന്യൂദല്‍ഹി: ഇന്ത്യന്‍ രൂപ കഴിഞ്ഞ ഏഴ് മാസത്തിനിടെ മൂല്യത്തില്‍ ഏറ്റവും ഉയരങ്ങള്‍ തൊട്ടതോടെ ഗള്‍ഫിലെ ഇന്ത്യക്കാര്‍ നാട്ടിലേക്ക് പണമയക്കുന്നത് വൈകിപ്പിക്കുന്നു.
സാധാരണ എല്ലാ മാസവും ഒന്നാം തിയതി പണം അയക്കുന്ന പലരും യുഎഇ ദിര്‍ഹവും സൗദി റിയാലും ഒമാന്‍ റിയാലും എല്ലാം ഇന്ത്യരുപയുമായി തട്ടിച്ചുനോക്കുമ്പോള്‍ കഴിഞ്ഞ ആഴ്ചകളേക്കാള്‍ ഏറെ താഴേക്ക് വീണുപോയിരുന്നു. ഇതോടെയാണ് വിദേശ നാണ്യത്തില്‍ പണമയ്‌ക്കുന്നത് പലരും വൈകിച്ചത്. സൗദി റിയാല്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 30ന് 22 രൂപ 75 പൈസ വരെ എത്തിയതായിരുന്നു. ഇത് മെയ് ഒന്ന്, രണ്ട് തീയതികളില്‍ 22 രൂപ 35 പൈസ എന്ന നിലവാരത്തിലേക്ക് താഴ്ന്നിരുന്നു.
ഇക്കഴിഞ്ഞ ഏപ്രില്‍ ഒമ്പതിന് ഒരു യുഎഇ റിയാലിന്റെ വില 23 രൂപ 59 പൈസയായിരുന്നു. ഇത് മെയ് നാലിന് 23 രൂപ ഒരു പൈസ എന്ന നിരക്കിലാണ് ഇപ്പോഴുള്ളത്. ഒരു യുഎസ് ഡോളറിന് 86 രൂപ ഉണ്ടായിരുന്ന സ്ഥാനത്ത് മെയ് രണ്ടിന് വെറും 83 രൂപ 81 പൈസ എന്ന നിലയിലേക്ക് താഴ്ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: