തിരുവനന്തപുരം : കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് തന്നോട് ആരും പറഞ്ഞിട്ടില്ലെന്ന് കെ സുധാകരന്. ആരും പറയാത്തിടത്തോളം കാലം മാറേണ്ട കാര്യമില്ല.
ദല്‍ഹിയില്‍ ചര്‍ച്ചചെയ്തത് വരാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പ്മായി ബന്ധപ്പെട്ട കാര്യങ്ങളാണ്.തന്നെ മാറ്റുമെന്ന വാര്‍ത്തകള്‍ ആരാണ് പ്രചരിപ്പിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ കണ്ടു പിടിക്കണമെന്ന് സുധാകരന് ആവശ്യപ്പെട്ടു.പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള പ്രചരണങ്ങള്‍ ശരിയല്ല. അത് ഹൈക്കമാന്‍ഡിനെ അറിയിക്കും.
പാര്‍ട്ടിയില്‍ തനിക്ക് ശത്രുക്കളില്ല. എല്ലാവരുമായി നല്ല ബന്ധമാണുള്ളത്. ആരെങ്കിലും വിചാരിച്ചാല്‍ അങ്ങനെ തന്നെ തൊടാനുമാകില്ലെന്നും കെ സുധാകരന് പറഞ്ഞു. തനിക്ക് അനാരോഗ്യം ഉണ്ടെങ്കില്‍ മരുന്ന് കഴിക്കില്ലേ എന്ന് അദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: