കർണാവതി ; പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങൾക്കിടെ മദ്രസയിലെ ഇസ്ലാം പണ്ഡിതൻ അറസ്റ്റിൽ.ഗുജറാത്ത് എ.ടി.എസാണ് അമ്രേലി ധാരി മദ്രസയിലെ മൗലാന മുഹമ്മദ് ഫസൽ അബ്ദുൽ അസീസ് ഷെയ്ഖിനെ അറസ്റ്റ് ചെയ്തത് .
അദ്ദേഹത്തിന്റെ പാകിസ്ഥാൻ ബന്ധം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഇസ്ലാം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളും മൗലാനയുടെ മൊബൈൽ ഫോണിൽ നിന്ന് കണ്ടെത്തി, അതിൽ ഉറുദുവിലും അറബിയിലും സന്ദേശങ്ങൾ അയച്ചിരുന്നു.
മൗലാനയുടെ മൊബൈൽ ഫോൺ പരിശോധിച്ച സൈബർ സെൽ സംഘം, ഈ ഗ്രൂപ്പുകളെല്ലാം പാകിസ്ഥാനിൽ നിന്നാണ് കൈകാര്യം ചെയ്യുന്നതെന്ന് വെളിപ്പെടുത്തി. ഈ ഗ്രൂപ്പിൽ മൗലാനയെ അംഗമായി ചേർക്കുകയായിരുന്നു. ഈ ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ളവരായിരുന്നു, സന്ദേശങ്ങളിൽ ഭൂരിഭാഗവും അറബി ഭാഷയിലായിരുന്നു.
പഹൽഗാമിലെ ആക്രമണത്തിനിടെ എന്തെങ്കിലും സന്ദേശം അയച്ചിട്ടുണ്ടോ എന്നും അയച്ചിട്ടുണ്ടെങ്കിൽ അത് ഇല്ലാതാക്കിയോ എന്നും അറിയാൻ എടിഎസ് മൗലാനയെ പ്രത്യേകം ചോദ്യം ചെയ്യും.ഈ മദ്രസയുടെ നിർമ്മാണം നിയമപരമാണോ അല്ലയോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: