ഐസ് ലാന്റ് : യൂറോപ്പിലെ ചില രാജ്യങ്ങള്‍ ഇപ്പോഴും വിദേശത്ത് ഒരു തരത്തില്‍ പ്രസംഗിക്കുകയും പിന്നീട് സ്വന്തം രാജ്യത്തെത്തിയാല്‍ നേര്‍വിപരീതമായി പ്രവര്‍ത്തിക്കുന്നവരും ആണെന്ന് തുറന്ന വിമര്‍ശനം ഉയര്‍ത്തി വിദേശകാര്യമന്ത്രി ജയശങ്കര്‍. പാകിസ്ഥാന്റെ കാര്യത്തിലും ജമ്മു കശ്മീര്‍ വിഷയത്തിലും ചില യൂറോപ്യന്‍ രാജ്യങ്ങള്‍ എടുക്കുന്ന ഇരട്ടത്താപ്പിനെ വിമര്‍ശിക്കുകയായിരുന്നു ജയശങ്കര്‍. ആര്‍ട്ടിക്ക് സര്‍ക്കിള്‍ ഇന്ത്യാ ഫോറത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു ജയശങ്കറിന്റെ ഈ ശക്തമായ വിമര്‍ശനം.
#BREAKING: India’s External Affairs Minister Dr. S. Jaishankar’s tough words on Europe, “When we look out at the world, we look for partners. We don’t look for preachers. Particularly preachers who don’t practice at home what they preach abroad.” pic.twitter.com/mtnzUpa8qH
— Aditya Raj Kaul (@AdityaRajKaul) May 4, 2025
യൂറോപ്പിലെ രാജ്യങ്ങളുമായി ഇനി യഥാര്‍ത്ഥ പങ്കാളിത്തമാണ് ഇന്ത്യ നോക്കുന്നത്. പങ്കാളിത്തം വേണമെങ്കില്‍ പരസ്പരം താല്പര്യങ്ങള് പങ്കിടുകയും ചില പരസ്പരധാരണകള്‍ പുലര്‍ത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. എങ്ങിനെയാണ് ലോകം പ്രവര്‍ത്തിക്കുന്നതെന്നത് സംബന്ധിച്ചും ചില യാഥാര്‍ത്ഥ്യബോധം ആവശ്യമാണ്. – ജയശങ്കര്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യ മാറിയിരിക്കുന്നു. അത് പുതിയൊരു നിലവാരത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ഇനി ലോക ഉച്ചകോടികളില്‍ പങ്കെടുക്കുമ്പോള്‍ ഇന്ത്യ ഉറ്റുനോക്കുന്നത് യഥാര്‍ത്ഥ പങ്കാളികളെയാണ്. അല്ലാതെ ഇന്ത്യയുടെ മുഖത്ത് നോക്കി പ്രസംഗിക്കുന്നവരെ ഇന്ത്യയ്ക്കാവശ്യമില്ല. – ജയശങ്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: