ദമാം ; ഭീകര സഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച രണ്ട് പേരുടെ വധശിക്ഷ നടപ്പാക്കി സൗദി . ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത് .
ഭീകര സംഘടനക്കു കീഴില്‍ വിദേശത്തുള്ള ക്യാംപുകളില്‍ പങ്കെടുത്ത് ബോംബ് നിര്‍മാണം പഠിക്കുകയും ചെയ്ത സൗദി പൗരന്മാരായ ഹസന്‍ ബിന്‍ മുഹമ്മദ് ബിന്‍ ഹസന്‍ ഗൈഥ്, സഹോദരന്‍ അബ്ദുല്ല എന്നിവര്‍ക്ക് കിഴക്കന്‍ പ്രവിശ്യയിലാണ് വധശിക്ഷ നടപ്പാക്കിയത്. ഭീകരത വച്ചു പൊറുപ്പിക്കില്ലെന്ന് അടുത്തിടെയും സൗദി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക