ന്യൂദൽഹി: പഹൽഗാമിലെ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം അതിന്റെ ഉച്ചസ്ഥായിയിലാണ്. ഈ സാഹചര്യത്തിൽ യുദ്ധശേഷി വർധിപ്പിക്കുന്നതിനായി ഇന്ത്യ മറ്റൊരു ചുവടുവയ്‌പ്പ് കൂടി മുന്നോട്ട് വച്ചിട്ടുണ്ട്. ഇപ്പോൾ റഷ്യയുടെ ഐജിഎൽഎ – എസ് മിസൈലുകൾ ഇന്ത്യൻ സൈന്യത്തിന് പുതിയതായി നൽകിയിട്ടുണ്ട്.
ഏതാനും ആഴ്ചകൾക്ക് മുൻപാണ് ഇന്ത്യൻ സൈന്യത്തിന് ഐജിഎൽഎ-എസ് വ്യോമ പ്രതിരോധ മിസൈലുകളുടെ ലഭിച്ചതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചത്. കേന്ദ്രം സേനകൾക്ക് അനുവദിച്ച അടിയന്തര സംഭരണ അധികാരങ്ങൾ പ്രകാരമുള്ള കരാറിന്റെ ഭാഗമായാണ് ഐജിഎൽഎ-എസ് മിസൈലുകൾ ലഭിച്ചത്.
അതിർത്തികളിലെ ശത്രു യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ എന്നിവയിൽ നിന്നുള്ള ഭീഷണിയെ നേരിടുന്നതിന് ഇവ സൈന്യത്തിന് കൂടുതൽ കരുത്തേകും. ഐജിഎൽഎ മിസൈലുകളുടെ ഒരു നൂതന പതിപ്പാണ് ഐജിഎൽഎ-എസ്. 1990 മുതൽ ഐജിഎൽഎ മിസൈലുകൾ ഉപയോഗത്തിലുണ്ട്.
പഴയ പതിപ്പ് മിസൈലുകളുടെ നിലവിലുള്ള ശേഖരം ഇന്ത്യ തദ്ദേശീയമായി നവീകരിച്ചിട്ടുണ്ട്. പാകിസ്ഥാൻ സൈന്യം ഉപയോഗിക്കുന്ന എല്ലാത്തരം ഡ്രോൺ വിമാനങ്ങളിൽ നിന്നുമുള്ള ഭീഷണി കണക്കിലെടുക്കുമ്പോൾ ഇന്ത്യൻ സൈന്യത്തിന് ധാരാളം മിസൈലുകൾ ആവശ്യമാണ്. ഈ സാഹചര്യത്തിൽ ഐജിഎൽഎ-എസ് ഏറെ ഫലപ്രദമാണ്.
അതേ സമയം എട്ട് കിലോമീറ്ററിലധികം ദൂരെ നിന്ന് ഡ്രോണുകളെ കണ്ടെത്താനും, ജാം ചെയ്യാനും, വെടിവയ്‌ക്കാനും കഴിയുന്ന തദ്ദേശീയമായ ഇന്റഗ്രേറ്റഡ് ഡ്രോൺ ഡിറ്റക്ഷൻ ആൻഡ് ഇന്റർഡിക്ഷൻ സിസ്റ്റം മാർക്ക് 1 സൈന്യം ഇതിനോടകം വിന്യസിച്ചിട്ടുണ്ട്. ഇതിനുപുറമെ, ഡ്രോൺ കത്തിച്ച് താഴെയിറക്കാൻ കഴിയുന്ന ലേസറുകളും സ്ഥാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക