തൃശൂർ: തൃശൂർ പൂരത്തിന് ഫിറ്റ്നസ് പരിശോധന പാസ്സായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് പുറമെ കൊച്ചി ദേവസ്വം ബോർഡിൻറെ ശിവകുമാറും ഫിറ്റ്നസ് പരിശോധനകൾ പാസ്സായി. ഫിറ്റ്നസ് പരിശോധനകൾ പൂർത്തിയായി ടാഗ് കൈമാറി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാവും ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റുക. അതേസമയം നെയ്തലക്കാവ് അമ്മയുടെ തിടമ്പേറ്റി കൊമ്പൻ എറണാകുളം ശിവകുമാർ പൂര വിളംബരം നടത്തും.
പൂരത്തിൽ പങ്കെടുക്കുന്ന ആനകളുടെ അന്തിമ പട്ടിക നാളെ വൈകുന്നേരത്തോടെ പ്രസിദ്ധീകരിക്കും. തൃശൂർ പൂരവുമായി ബന്ധപ്പെട്ട് 93 ആനകളെയാണ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടത്.
അതേസമയം തൃശൂരിന്റെ ആകാശമേലാപ്പില്‍ ഇന്ന് ശബ്ദ-വര്‍ണ വിസ്മയങ്ങളുടെ ഇന്ദ്രജാലം പൂത്തുലയും. തിരുവമ്പാടിയും പാറമേക്കാവും പൂരത്തിന് മുന്നോടിയായുള്ള സാമ്പിള്‍
കമ്പക്കെട്ടിന് തിരി കൊളുത്തുമ്പോള്‍ ആരവം നിറക്കാന്‍ പതിനായിരങ്ങള്‍ പൂരനഗരിയിലേക്ക് ഒഴുകിയെത്തും.
ഇത്തവണ സാമ്പിള്‍ ഞായറാഴ്ചയായതിനാല്‍ തിരക്ക് കൂടും. കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. സാമ്പിള്‍ വൈകീട്ട് 7 മണിക്ക് തുടങ്ങും. ആദ്യം തിരി കൊളുത്തുക തിരുവമ്പാടി വിഭാഗമാണ്.പിന്നാലെ പാറമേക്കാവും. പൂരനഗരിയെ ത്രസിപ്പിക്കാന്‍ മൈതനാത്ത് തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും ഒരുക്കങ്ങള്‍ തകൃതിയാണ്.
നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ തൃശൂര്‍ പുരം വെടിക്കെട്ട് ഇത്തവണ വര്‍ണാഭമാകും. മെയ് 7ന് വെളുപ്പിന് 3 മണിക്കാണ് പൂരത്തിന്റെ പ്രധാന വെടിക്കെട്ട്. മാര്‍ക്കോ, എമ്പുരാന്, പൊന്മാന്, ബസൂക്ക തുടങ്ങിയ ഇനങ്ങള്‍ മാനത്ത്് ദൃശ്യവിസ്മയം തീര്‍ക്കും. പാറമേക്കാവിനുവേണ്ടി ബിനോയ് ജേക്കബാണ് വെടിക്കെട്ടിന്റെ കരാര്‍. നെന്മാറ വേലയ്ക്കും കാവശേരി പൂരത്തിനുമൊക്കെ വെടിക്കെട്ട് നടത്തിയത് ബിനോയിയായിരുന്നു.മുണ്ടത്തിക്കോട് സതീഷാണ് ഇത്തവണയും തിരുവമ്പാടിക്കായി വെടിക്കെട്ടൊരുക്കുന്നത്. കഴിഞ്ഞതവണപൂരം ചരിത്രത്തിലാദ്യമായി തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും വെടിക്കെട്ട് ലൈസന്‍സി സതീഷായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: