മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായ ഷിർദ്ദി സായിബാബ ക്ഷേത്രത്തിന് ബോംബ് ഭീഷണി. മഹാരാഷ്‌ട്രയിലെ അഹല്യാനഗർ ജില്ലയിലെ സായിബാബ ക്ഷേത്രത്തിന് നേർക്കാണ് ഒരു ഇമെയിൽ വഴി ബോംബ് സ്ഫോടന ഭീഷണി ലഭിച്ചത്.
ക്ഷേത്രത്തിൽ സ്ഫോടനം നടത്തുമെന്ന ഭീഷണിയാണ് ലഭിച്ചത്. ഇതേക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ പോലീസ് സംഘങ്ങൾ സ്ഥലത്തേക്ക് തിരിച്ചു. ക്ഷേത്രപരിസരം മുഴുവൻ പോലീസ് വിശദമായി പരിശോധിച്ചു. എന്നാൽ ക്ഷേത്രത്തിലും പരിസരത്തും സംശയാസ്പദമായ ഒരു വസ്തുവോ ബോംബോ കണ്ടെത്തിയില്ല.
അതേസമയം ശ്രീ ഷിർദ്ദി സായി ബാബ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഗോരക്ഷ് ഗാഡിൽക്കർ ഇതുസംബന്ധിച്ച വിശദമായ വിവരങ്ങൾ നൽകി. ക്ഷേത്രത്തിന് സ്വന്തമായി സുരക്ഷാ ജീവനക്കാരുണ്ട്. ഇമെയിൽ ലഭിച്ചതിനുശേഷം, ഞങ്ങളുടെ ജീവനക്കാർ നിരവധി പോലീസ് സംഘങ്ങളുമായി ചേർന്ന് തിരച്ചിൽ നടത്തി, പക്ഷേ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ഭക്തരാണ് ഈ ക്ഷേത്രത്തിൽ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: