Kerala

കാറിടിച്ച് പത്ര പ്രവര്‍ത്തകയ്‌ക്ക് ഗുരുതര പരിക്ക്

ഇടിയുടെ ആഘാതത്തില്‍ അനഘയുടെ മുഖത്തും മൂക്കിലും നെറ്റിയിലും ഗുരുതര പരിക്കേറ്റു

Published by

തിരുവനന്തപുരം:അമിതവേഗത്തിലെത്തിയ കാറിടിച്ച് പത്ര പ്രവര്‍ത്തകയ്‌ക്ക് ഗുരുതര പരിക്ക്.ജനയുഗം തിരുവനന്തപുരം യൂണിറ്റിലെ സബ് എഡിറ്റര്‍ എന്‍ ജി അനഘയാണ് അപകടത്തില്‍ പെട്ടത്.

എറണാകുളം അയ്യമ്പിള്ളി കുഴുപ്പിള്ളി സ്വദേശിനിയായ എന്‍ ജി അനഘയെ മെഡിക്കല്‍ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 3.30 ഓടെ വഴുതക്കാട് ജനയുഗം ഓഫിസിന് സമീപമാണ് അപകടം നടന്നത്.

ഹോസ്റ്റലില്‍ നിന്ന് ഓഫിസിലേക്ക് നടന്നുവരവെ അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് അനഘയെ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ അനഘയുടെ മുഖത്തും മൂക്കിലും നെറ്റിയിലും ഗുരുതര പരിക്കേറ്റു. മുന്‍നിരയിലെ പല്ലുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടു. വലതു കൈയ്‌ക്കും കാലിനും പൊട്ടലുണ്ട്. ഇടുപ്പിനും പരിക്കേറ്റു. അപകടമുണ്ടാക്കിയ കാര്‍ സമീപത്തുള്ള പഴക്കടയിലിടിച്ചാണ് നിന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by