ഷിംല ; സഞ്ജൗലി പ്രദേശത്തെ അഞ്ച് നില മസ്ജിദ് മുഴുവൻ പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് കോടതി . പള്ളി അനധികൃതമായി നിർമ്മിച്ചതാണെന്നും അതിനാൽ മുഴുവൻ കെട്ടിടവും ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റണമെന്നുമാണ് കോടതി നിർദേശം.
ആവശ്യമായ അനുമതികളില്ലാതെയാണ് പള്ളി നിർമ്മിച്ചതെന്ന് എംസി കമ്മീഷണർ ഭൂപേന്ദർ കുമാർ വ്യക്തമാക്കി . കെട്ടിട നിർമ്മാണ പെർമിറ്റോ, മറ്റ് രേഖകളോ ഉണ്ടായിരുന്നില്ല. കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മുകളിലെ മൂന്ന് നിലകൾ പൊളിച്ചുമാറ്റുന്നതിന് പുറമെ, പള്ളിയുടെ താഴത്തെ രണ്ട് നിലകൾ പൊളിച്ചുമാറ്റാനും കോടതി ഉത്തരവിട്ടു.
വഖഫ് ബോർഡിന് പള്ളി ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന ഏതെങ്കിലും റവന്യൂ രേഖ ഹാജരാക്കാൻ ബോർഡിനു കഴിഞ്ഞില്ല.”പള്ളി പണിത ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ നൽകുന്നതിൽ പള്ളി കമ്മിറ്റിയോ വഖഫ് ബോർഡോ പരാജയപ്പെട്ടതിനാലാണ് മുനിസിപ്പൽ കമ്മീഷണർ പള്ളി പൊളിക്കാൻ ഉത്തരവിട്ടത്,” സഞ്ജൗലിയിലെ പ്രദേശവാസികളെ പ്രതിനിധീകരിച്ച് അഭിഭാഷകൻ ജഗത് പാൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക