ആലുവ : റബ്ബർ ഷീറ്റുകൾ മോഷ്ടിച്ച കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. എരമല്ലൂർ നെല്ലിക്കുഴി എടപ്പാറ വീട്ടിൽ ഇബ്രാഹിം (52), ചേലാട് രാമല്ലൂർ നേർത്തനാക്കുടി വീട്ടിൽ രമേശൻ (54) എന്നിവരെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. ചെറുനെല്ലാട് സ്വദേശിയായ പരാതിക്കാരന്റെ നെല്ലാട് ഭാഗത്തുള്ള വാടക വീടിനോട് ചേർന്നുള്ള പുകപ്പുരയിൽ സൂക്ഷിച്ചിരുന്ന 100 കിലോ റബ്ബർ ഷീറ്റാണ് മോഷണം പോയത്.
വെള്ളിയാഴ്ച രാത്രി വാതിലിന്റെ ഓടാമ്പൽ പൊളിച്ചാണ് അകത്ത് കയറിയത്. മോഷ്ടിച്ചെടുത്ത റബ്ബർ ഷീറ്റുകൾ ഓട്ടോറിക്ഷയിൽ കയറ്റി പേഴക്കാപ്പിള്ളി ഭാഗത്തുള്ള കടയിൽ വിൽപ്പന നടത്തി. ഇബ്രാഹിമിനെതിരെ കോതമംഗലം, കോട്ടപ്പടി, കുറുപ്പുംപടി, ചോറ്റാനിക്കര, പുത്തൻകുരിശ്, എന്നീ പോലീസ് സ്റ്റേഷൻകളിൽ നിരവധി മോഷണ കേസുകൾ ഉണ്ട്. രമേശൻ കോതമംഗലം, കോട്ടപ്പടി, കുറുപ്പുംപടി,ചോറ്റാനിക്കര എന്നീ പോലീസ് സ്റ്റേഷനുകളിലെ മോഷണ കേസുകളിൽ പ്രതിയാണ്.
എ.എസ്.പി ശക്തി സിങ്ങ് ആര്യ യുടെ നേതൃത്വത്തിലുള്ള അമ്പേഷണ സംഘത്തിൽ ഇൻസ്പക്ടർ സുനിൽ തോമസ് സബ് ഇൻസ്പക്ടർമാരായ കെ.കെ ഷബാബ്, കെ.കെ നിസ്സാർ, പി.എച്ച് ജബാർ, അസി സബ് ഇൻസ്പക്ടർ നാദിർഷ , സിവിൽ പോലീസ് ഓഫീസർമാരായ എം. ആർ രാജേഷ്, ബിബിൻ രാജ്, ബിബിൻ മോഹൻ എന്നിവരാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: