ന്യൂദല്‍ഹി: തങ്ങള്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി പാക്കിസ്ഥാന് അവകാശപ്പെട്ടു. ഈ ഉപരിതല ഉപരിതല മിസൈലിന് 450 കിലോമീറ്റര്‍ ദൂരപരിധിയുണ്ടെന്ന് പാകിസ്ഥാന് സൈന്യം പറയുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ വിക്ഷേപണത്തിന്റെ സമയം നിര്‍ണായകമാണെന്നും ഇന്ത്യയ്ക്കുള്ള ഒരു മുന്നറിയിപ്പാണിതെന്നും പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
അതേസമയം ഇന്ത്യയില്‍ നിന്ന് കടുത്ത പ്രത്യാക്രമണം ഭയക്കുന്ന പാക്കിസ്ഥാന് തങ്ങള്‍ എന്തും നേരിടാന്‍ ശക്തമാണെന്ന് സ്വന്തം ജനതയെ ബോധ്യപ്പെടുത്താനുളള നീക്കത്തിന്റെ ഭാഗമായാണ് ഇത്തരം പരിശ്രമങ്ങളെന്നാണ് വിലയിരുത്തപ്പെടുന്നത്.
മിസൈല്‍ പരീക്ഷണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ആസിഫ് അലി സര്‍ദാരിയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും അഭിനന്ദിച്ചതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു. ഇന്ത്യയുടെ അതിര്‍ത്തി പ്രദേശത്തേക്കല്ല, തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ മരുഭൂമികളിലേക്കാണ് തൊടുത്തുവിട്ടതെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: