Kerala

വിഴിഞ്ഞം തുറമുഖം നിലവിലെ സ്ഥിതിയിലെത്തിച്ചത് നരേന്ദ്ര മോദി, മകളുടെ കമ്പനിയില്‍ അച്ഛന്റെ പേരില്‍ പലരും പണം കൊടുക്കുന്നു; രാജീവ് ചന്ദ്രശേഖര്‍

കോണ്‍ഗ്രസും ഇടതുപക്ഷവും പ്രീണന നയമാണ് സ്വീകരിച്ചിട്ടുളളത്

Published by

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം നിലവിലെ സ്ഥിതിയിലെത്തിച്ചത് നരേന്ദ്ര മോദിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ആശാ പ്രവര്‍ത്തകര്‍ക്ക് 100 രൂപ നല്‍കാന്‍ ഈ സര്‍ക്കാരിനാവുന്നില്ല.

ഒമ്പത് വര്‍ഷമായി സംസ്ഥാനത്ത് ഒന്നും നടക്കുന്നില്ല. ഒന്നും ചെയ്യാത്ത മകളുടെ കമ്പനിയില്‍ അച്ഛന്റെ പേരില്‍ പലരും പണം കൊടുക്കുന്നു.കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകാരും അഴിമതി കൊണ്ട് നിറഞ്ഞ കുടുംബാധിപത്യം നിലനിര്‍ത്തുന്ന രണ്ട് രാജവംശങ്ങള്‍.

കേരളത്തിലെ ക്യാമ്പസുകളില്‍ ലഹരിയും റാഗിംഗും നടമാടുന്നു. സീറ്റുകള്‍ വ്യാപകമായി ഒഴിഞ്ഞു കിടക്കുന്നു. പാകിസ്ഥാന്‍ ഭീകരര്‍ മതം ചോദിച്ച് കൊന്നുവെന്നു പറഞ്ഞാല്‍ അതേക്കുറിച്ച് പറയുന്ന ആള്‍ എങ്ങനെ വര്‍ഗീയ വാദി ആകും. മുനമ്പത്ത് 610 കുടുംബങ്ങള്‍ 35 കൊല്ലമായി കഷ്ടപ്പെടുകയാണെന്ന് ബോധ്യമുണ്ടായിട്ടും കോണ്‍ഗ്രസ് വഖഫ് ബില്ലിനെ എതിര്‍ത്തു. കോണ്‍ഗ്രസ് മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ചുവെന്നും രാജീവ് ചന്ദ്രശേഖര്‍ വിമര്‍ശിച്ചു.

കോണ്‍ഗ്രസും ഇടതുപക്ഷവും പ്രീണന നയമാണ് സ്വീകരിച്ചിട്ടുളളത്.പി എം ആവാസ് യോജനയിലെ ഒരു വീടും കമ്മ്യൂണിസ്റ്റ് വോട്ട് ബാങ്കിന് കൊടുക്കരുത്.പ്രധാനമന്ത്രി പറഞ്ഞത്‌പോലെ ചിലര്‍ക്ക് വിഴിഞ്ഞം കണ്ടതിന് ശേഷം ഉറക്കമില്ല. അവര്‍ ഉറങ്ങാതെ ട്രോളുകയാണ്. താന്‍ നേതാവാകാനല്ല ബിജെപിക്ക് വേണ്ടി പരിശ്രമിക്കുന്നവരെ നേതാക്കളാക്കാനാണ് വന്നത്.

തനിക്ക് വിവാദങ്ങളില്‍ താല്‍പര്യം ഇല്ല. തൊഴിലില്ലാത്തവര്‍ക്ക് ഇപ്പോള്‍ ട്രോള്‍ ഇറക്കാനുള്ള തൊഴില്‍ കൊടുത്തിരിക്കുകയാണ് അവര്‍. അത് നടക്കട്ടെയെന്നും അവര്‍ക്കതല്ലേ അറിയൂവെന്നും രാജീവ് ചന്ദ്രശേഖര്‍ പരിഹസിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക