India

അദാനിയെ ആദ്യം ഉമ്മന്‍ ചാണ്ടി ക്ഷണിച്ചു, ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സ്വീകരിച്ചു…. വിഴിഞ്ഞത്ത് കണ്ടത് പുതിയ ഇന്ത്യ നിര്‍മ്മല സീതാരാമന്‍

അദാനി...അദാനി...എന്ന് തൊട്ടതിനും പിടിച്ചതിനും കുറ്റം പറഞ്ഞിരുന്ന രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്കിടയില്‍ മാറ്റം കണ്ടുതുടങ്ങിയത് നല്ല ലക്ഷണമാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.

Published by

ചെന്നൈ: അദാനി…അദാനി…എന്ന് തൊട്ടതിനും പിടിച്ചതിനും കുറ്റം പറഞ്ഞിരുന്ന രാഷ്‌ട്രീയ പാര്‍ട്ടിക്കാര്‍ക്കിടയില്‍ മാറ്റം കണ്ടുതുടങ്ങിയത് നല്ല ലക്ഷണമാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.

അദാനിയെ ആദ്യം കേരളത്തിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടി വിഴിഞ്ഞം പദ്ധതിയ്‌ക്കായി കേരളത്തിലേക്ക് ക്ഷണിച്ചു. വിഴിഞ്ഞം തുറമുഖം ഉയര്‍ത്താനാണ് ക്ഷണിച്ചത്. ഇപ്പോള്‍ ഇതാ കേരളം ഭരിയ്‌ക്കുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരും അദാനിയെ സ്വീകരിച്ചിരിക്കുന്നു. ഇത് നല്ല ലക്ഷണമാണ്. ഉമ്മന്‍ചാണ്ടി വിഴിഞ്ഞം തുറമുഖം നിര്‍മ്മിക്കാന്‍ അദാനിയെ ക്ഷണിച്ചു. ഇപ്പോള്‍ അതിന്റെ ഉദ്ഘാടനത്തിന് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചിരിക്കുന്നു. ഇത് ഇത് പുതിയ ഇന്ത്യയെയാണ് കാട്ടിത്തരുന്നത്. .- നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

എന്തായാലും പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണിയായ ഇന്ത്യാ മുന്നണി ഇക്കാര്യം ശ്രദ്ധിക്കണം. വിഴിഞ്ഞം തുറമുഖം പുതിയ ഇന്ത്യയെയാണ് കാട്ടിത്തരുന്നത്. – നിര്‍മ്മല സീതാരാമന്‍ വിമര്‍ശിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക