പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത തീവ്രവാദികള്‍ ഇന്‍സെറ്റില്‍
കൊളംബോ: ചെന്നൈയില്‍ നിന്നും പുറപ്പെട്ട ശ്രീലങ്കന്‍ എയര്ലൈന്സിന്റെ ചെന്നൈ-കൊളംബോ യാത്രാവിമാനത്തില്‍ അഞ്ച് ലഷ്കര്‍ ഭീകരരുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സിയുടെ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ പരിശോധനയ്ക്ക് വിധേയമാക്കി. കൊളംബോ വിമാനത്താവളത്തില്‍ എല്ലാ യാത്രക്കാരെയും ഇറക്കി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ഏപ്രില്‍ 22ലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വാര്‍ത്ത വലിയ ഭീതി പരത്തിയത്.
അഞ്ച് ലഷ്കര്‍ ഇ ത്വയിബ ഭീകരര്‍ വിമാനത്തില്‍ കയറിയിട്ടുണ്ടെന്നായിരുന്നു വാര്‍ത്ത. ചെന്നൈ എയര്‍പോര്‍ട്ടിലേക്കാണ് ഈ സന്ദേശം ഇ മെയില്‍ രൂപത്തില്‍ എത്തിയത്. ചെന്നൈയില്‍ നിന്നും പുറപ്പെട്ട ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ അഞ്ച് ലഷ്കര്‍ ഇ ത്വയിബ ഭീകരര്‍ കയറിയിട്ടുണ്ടെന്നായിരുന്നു വിവരം.
ഇതോടെ ചെന്നൈ എയര്‍പോര്‍ട്ട് സത്വരമായ സുരക്ഷാനടപടികള്‍ ആരംഭിച്ചു. ഇമെയില്‍ സന്ദേശം ലഭിക്കുമ്പോഴേക്കും വിമാനം ചെന്നൈ വിമാനത്താവളം വിട്ടിരുന്നു. ചെന്നൈ എയര്‍പോര്‍ട്ട് അധികൃതര്‍ ഈ ഇമെയില്‍ വിവരം ശ്രീലങ്കയിലെ എയര്‍പോര്‍ട്ട് അധികൃതരെ അറിയിക്കുകയായിരുന്നു. അതോടെയാണ് ശ്രീലങ്കയിലെ കൊളംബോയിലെ വിമാനത്താവളത്തില്‍ വിശദമായി സുരക്ഷാപരിശോധനകള്‍ നടത്തിയത്. കൊളംബോ വിമാനത്താവളത്തില്‍ യാത്രക്കാരെ വീണ്ടും സ്ക്രീനിംഗിന് വിധേയമാക്കി. പക്ഷെ സംശയകരമായ യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.ഇത് മൂലം സിംഗപ്പൂരിലേക്ക് പുറപ്പെടേണ്ട ഈ വിമാനം രണ്ടു മണിക്കൂറോളം വൈകി. ഇപ്പോള്‍ ചെന്നൈ എയര്‍പോര്‍ട്ടിലേക്ക് എത്തിയ ഇമെയില്‍ വ്യാജമാണോ എന്ന കാര്യം സൈബര്‍ സുരക്ഷാ അധികൃതര്‍ പരിശോധിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക