തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിലെക്ക് കേന്ദ്രം തന്നെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പക്ഷേ താന്‍ പോയത് നമ്മുടെ നാടിന്റെ പദ്ധതിയാണ് വിഴിഞ്ഞമെന്നുള്ളതിനാലാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
എല്‍ഡിഎഫിന്റെ ഉറച്ച നിലപാട് ഇല്ലായിരുന്നുവെങ്കില്‍ വിഴിഞ്ഞം തുറമുഖ പദ്ധതി നടക്കില്ലായിരുന്നു.വിഴിഞ്ഞം പദ്ധതി അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടവരാണ് പ്രതിപക്ഷം . കോണ്‍ഗ്രസുകാര്‍ അദാനിയെയും അംബാനിയെയും ടാറ്റയെയും ബിര്‍ളയെയും എതിര്‍ക്കുന്നവരാണത്രേ, എപ്പോഴാണ് എതിര്‍ക്കുന്നത്. ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഭാഗമായി ഇവരെയെല്ലാം ഉയര്‍ത്തി കൊണ്ടുവന്ന് ലോകത്തിലെ ഏറ്റവും മുതലാളിമാരാക്കാന്‍ ശ്രമിച്ചവരാണ് കോണ്‍ഗ്രസ്
വികസനത്തില്‍ അദാനിയുമായി മാത്രമല്ല, ലോകത്തിലെ ആരുമായും ഞങ്ങള്‍ സഹകരിക്കും. ഞങ്ങള്‍ക്ക് ചങ്ങലയില്ലാതെ ജനങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ സാധിക്കുന്ന രീതിയിലുള്ള ഏതൊരു മൂലധന നിക്ഷേപത്തോടും സഹകരിക്കും, ഇതാണ് സിപിഐഎമ്മിന്റെ നിലപാട് . മുഖ്യമന്ത്രി, പ്രധാനമന്ത്രി, വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി, എംഎല്‍എ തുടങ്ങിയവര്‍ക്കൊപ്പമാണ് രാജീവ് ചന്ദ്രശേഖരെയും ഇരുത്തിയത്. ജനാധിപത്യ രീതിയില്‍ ശരിയായ പ്രവണതയല്ല ഇത് . ഭരണകക്ഷിയുടെ സംസ്ഥാന പ്രസിഡന്റെന്ന നിലയില്‍ സ്ഥാനം കൊടുക്കുകയായിരുന്നു.
കേന്ദ്രസര്‍ക്കാരാണ് ക്ഷണിക്കുന്നവരുടെ പട്ടികയില്‍ അന്തിമ തീരുമാനമെടുക്കുന്നത്. സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിയാണ് എന്ന് കരുതി തന്നെ ക്ഷണിക്കണ്ടേ എന്ന് അങ്ങനെ പറയാന്‍ പാടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: