തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് സ്ഥാനം നൽകിയതിനെ കഴിഞ്ഞ ദിവസം മന്ത്രി മുഹമ്മദ് റിയാസ് വിമർശിച്ചിരുന്നു.
റിയാസിന്റെ ഈ വിമർശനത്തിന് സോഷ്യൽ മീഡിയ വഴി ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്‍റായ സന്ദീപ് വാചസ്പതി മറുപടിയും നൽകിയിരുന്നു. ഇപ്പോഴിതാ ശ്രീജിത്ത് പണിക്കരും റിയാസിനു മറുപടിയുമായി എത്തിയിരിക്കുകയാണ്.
‘ വിഴിഞ്ഞം തുറമുഖ സമർപ്പണ ചടങ്ങിനെ മുൻനിർത്തി, സർക്കാരിന്റെ ഔദ്യോഗിക പരിപാടികളിൽ ജനപ്രതിനിധികൾ അല്ലാത്തവർ പ്രമുഖസ്ഥാനം അലങ്കരിക്കുന്നത് അല്പത്തരം ആണെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയോട് പൂർണമായും യോജിക്കുന്നു. ഇക്കാര്യത്തിൽ അധികൃതർ വേണ്ടവണ്ണം ശ്രദ്ധിക്കണം. എങ്ങാനും കാലക്കേടിന് അത്തരം ക്ഷണിതാക്കളിൽ വല്ല സാമ്പത്തിക തട്ടിപ്പുകാരോ, മാസപ്പടിക്കാരോ, സ്വർണ്ണക്കടത്ത് പ്രതികളിൽ നിന്ന് ആരോപണം നേരിടുന്നവരോ, കുറ്റപത്രങ്ങളിലെ പ്രതികളോ ഒക്കെ ഉൾപ്പെട്ടാൽ അതിന്റെ നാണക്കേട് സർക്കാരിനാണ് എന്നോർക്കണം. എന്തായാലും, തന്റേടത്തോടെ നിലപാട് പറഞ്ഞ റിയാസ് സഖാവിനും വിഴിഞ്ഞം പദ്ധതിയുടെ പുരോഗതി ഓരോ ഘട്ടത്തിലും വിലയിരുത്താൻ ശ്രദ്ധ പുലർത്തിയ പിണറായി സഖാവിനും അഭിവാദ്യങ്ങൾ!‘ എന്നാണ് ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: