ഹനോയ്: യുഎന്‍ വെസാക് ദിനാഘോഷത്തിന്റെ ഭാഗമായി ഭാരതത്തില്‍ സംരക്ഷിച്ചിരുന്ന ശ്രീബുദ്ധന്റെ തിരുശേഷിപ്പുകള്‍ വിയറ്റ്‌നാമില്‍ എത്തിച്ചു. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ നേതൃത്വത്തിലുള്ള സംഘവും ഒപ്പമുണ്ട്. ഉത്തര്‍പ്രദേശിലെ സാരാനാഥിലാണ് ശ്രീബുദ്ധന്റെ തിരുശേഷിപ്പുകള്‍ സംരക്ഷിച്ചിരുന്നത്. വെസാന് ദിനാഘോഷത്തിന്റെ ഭാഗമായി മെയ് 21 വരെ ശ്രീബുദ്ധന്റെ തിരുശേഷിപ്പുകള്‍ വിയറ്റ്‌നാമിലുണ്ടാകും.
വ്യോമസേനാ വിമാനത്തില്‍ വിമാനത്താവളത്തിലെത്തിയ കിരണ്‍റിജിജുവിനെ വിയറ്റ്‌നാം എത്‌നിക് ആന്‍ഡ് റിലീജിയസ് മന്ത്രി ദാവോ എന്‍ഗോക് ഡങ്ങിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ആന്ധ്രാപ്രദേശ് ടൂറിസം മന്ത്രി കണ്ഡുല ദുര്‍ഗേഷ്, സംന്യാസിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും കിരണ്‍ റിജിജുവിനൊപ്പം ഭാരതത്തില്‍ നിന്നുള്ള സംഘത്തിലുണ്ടായിരുന്നു. മെയ് ആറ് മുതല്‍ എട്ട് വരെയാണ് യുഎന്‍ വെസാക് ദിനാഘോഷം. ഇത്തവണ വിയറ്റ്‌നാമാണ് ആഘോഷങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: