തിരുവനന്തപുരം: ന്യൂദല്‍ഹിയിലെ മിലിട്ടറി നഴ്സിങ് സര്‍വീസ് (എംഎന്‍എസ്) അഡീഷണല്‍ ഡയറക്ടര്‍ ജനറലായി മേജര്‍ ജനറല്‍ ലിസമ്മ പി.വി. ചുമതലയേറ്റു. നിലവില്‍ ദല്‍ഹിയിലെ ആര്‍മി ഹോസ്പിറ്റലില്‍ (റിസര്‍ച്ച് ആന്‍ഡ് റഫറല്‍) പ്രിന്‍സിപ്പല്‍ മേട്രണ്‍ന്റെ ചുമതലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. വിരമിച്ച മേജര്‍ ജനറല്‍ ഷീന പി.ഡി.യുടെ പിന്‍ഗാമിയായിട്ടാണ് അവര്‍ നിയമിതയായത്. കേരളത്തിലെ കൊല്ലം ജില്ലയില്‍ നിന്നുള്ള മേജര്‍ ജനറല്‍ ലിസമ്മ പി.വി. ജലന്ധറിലെ മിലിട്ടറി ആശുപത്രിയിലെ സ്കൂള്‍ ഓഫ് നഴ്സിങ്ങിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ്.
1986 ല്‍ എം.എന്‍. എസില്‍ കമ്മിഷന് ചെയ്ത ശേഷം, ജനറല്‍ ഓഫീസര്‍ ആര്‍ട്സ് ആന്‍ഡ് ലോയില്‍ ബിരുദവും ആശുപത്രി അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടി. നഴ്സിങ് ജീവിതത്തോടൊപ്പം, പ്രിന്‍സിപ്പല്‍ കോളജ് ഓഫ് നഴ്സിങ്, കമാന്‍ഡ് ഹോസ്പിറ്റല്‍ എയര്‍ഫോഴ്സ് (ബാംഗ്ലൂര്‍); പ്രിന്‍സിപ്പല്‍ മേട്രണ്‍, കമാന്‍ഡ് ഹോസ്പിറ്റല്‍ (ഈസ്റ്റേണ്‍ കമാന്‍ഡ്), ബ്രിഗേഡിയര്‍ എംഎന്‍എസ് ആസ്ഥാനം (ഈസ്റ്റേണ്‍ കമാന്‍ഡ്), പ്രതിരോധ മന്ത്രാലയത്തിന്റെ ഇന്റഗ്രേറ്റഡ് ആസ്ഥാനമായ ബ്രിഗേഡിയര്‍ എംഎന്‍എസ് (അഡ്മിന്) തുടങ്ങി ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: