ആലപ്പുഴ: പൊലീസ് വാഹനമിടിച്ച് പരിക്കേറ്റ വയോധികന്‍ മരിച്ചു. ഇരവുകാട് സ്വദേശി സിദ്ധാര്‍ഥന്‍ (64) ആണ് മരിച്ചത്.
അമ്പലപ്പുഴ ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനമാണ് ഇടിച്ചത്. റോഡ് മുറിച്ചുകടക്കവെ വാഹനമിടിച്ച് തെറിപ്പിക്കുകയായിരുന്നു.
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: