പാലക്കാട് : സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവതിക്കും മകനും ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന സുഹൃത്തായ യുവതിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാട്ടുമന്ത സ്വദേശികളായ അഞ്ജു (26), മകന്‍ ശ്രേയസ് ശരത്ത് (2) എന്നിവരാണ് മരിച്ചത്. ഒപ്പം യാത്ര ചെയ്തിരുന്ന സൂര്യരശ്മിക്കാണ് പരിക്കേറ്റത്. ഇവരെ കല്ലിക്കാട് രാജീവ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് കിഴക്കഞ്ചേരി കാവ് പരിസരത്താണ് അപകടമുണ്ടായത്. ഒറ്റപ്പാലത്തെ വരിക്കാശ്ശേരി മന കാണാന്‍ പോകുമ്പോഴായിരുന്നു അപകടം. സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് റോഡരുകില്‍ ഇട്ടിരുന്ന പൈപ്പുകളില്‍ ഇടിച്ചുകയറുകയായിരുന്നു. മൂവരേയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അഞ്ജുവിനെയും മകനെയും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: