ന്യൂദൽഹി : പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ് . ഇപ്പോഴിതാ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ കേന്ദ്ര സർക്കാർ ഇന്ത്യയിൽ ബ്ലോക്ക് ചെയ്തു.. പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, പ്രസിഡന്റ് ആസിഫ് അലി സർദാരി, മറിയം നവാസ്, ബിലാവൽ ഭൂട്ടോ എന്നിവരുൾപ്പെടെ നിരവധി പാകിസ്ഥാൻ നേതാക്കളുടെയും മന്ത്രിമാരുടെയും ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്.
പാകിസ്ഥാനിലെ 16 പ്രധാന യൂട്യൂബ് ചാനലുകൾ ഇന്ത്യൻ സർക്കാർ നിരോധിച്ചതിന് പിന്നാലെയാണ് ഈ നടപടി. ഈ യൂട്യൂബ് ചാനലുകൾ ഇന്ത്യൻ സൈന്യത്തിനും സുരക്ഷാ ഏജൻസികൾക്കുമെതിരെ പ്രകോപനപരവും വർഗീയമായി സെൻസിറ്റീവ് ആയതുമായ ഉള്ളടക്കവും തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വീഡിയോകളും കാണിച്ചിരുന്നു.
നേരത്തെ, നിരവധി ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെ നിരവധി പാകിസ്ഥാൻ സെലിബ്രിറ്റികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഇന്ത്യൻ സർക്കാർ ഡിജിറ്റൽ സ്‌ട്രൈക്ക് നടത്തിയിരുന്നു. ബാബർ അസം, മുഹമ്മദ് ആമിർ, നസീം ഷാ, ഷഹീൻ അഫ്രീദി, മുഹമ്മദ് റിസ്വാൻ, ഹാരിസ് റൗഫ്, ഇമാം ഉൾ ഹഖ് എന്നിവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും ഇന്ത്യയിൽ ബ്ലോക്ക് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: