Kerala

ഇക്കണക്കിന് അയോധ്യയിൽ മസ്ജിദ് ഉയരുന്നത് മിക്കവാറും ഹൂറീസമേതനായിട്ടാകും അസീം മുനീർ കാണുക ; ശ്രീജിത്ത് പണിക്കർ

Published by

കൊച്ചി : അയോധ്യയിൽ സുപ്രീം കോടതി നിർദ്ദേശിച്ച സ്ഥലത്ത് മസ്ജിദ് ഉയരുമെന്നും എന്നാൽ അത് നിർമ്മിക്കുന്നത് ഇന്ത്യൻ മുസ്ലീങ്ങൾ ആയിരിക്കുമെന്നും ശ്രീജിത്ത് പണിക്കർ . പുതിയ ബാബറി മോസ്കിനുള്ള ആദ്യ ഇഷ്ടിക പാക് സൈനികര്‍ അയോധ്യയില്‍ പാകുമെന്നായിരുന്നു പാക് സെനറ്ററായ പല്‍വാഷ മുഹമ്മദ് സായ്ഖാൻ പറഞ്ഞത്.അവിടെ നിന്നുള്ള ആദ്യ ബാങ്കുവിളി പട്ടാളമേധാവിയായ അസിം മുനീറിന്‍റേതാകും’- എന്നും പല്‍വാഷ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടതാണ് ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്.

‘ അയോധ്യയിലെ പുതിയ ബാബറി മസ്ജിദിന് പാകിസ്ഥാൻ സൈന്യം തറക്കല്ലിട്ട ശേഷം ആദ്യ പ്രാർത്ഥന നടത്തുന്നത് പാക് സൈനിക മേധാവി അസീം മുനീർ ആയിരിക്കുമെന്ന് പാകിസ്ഥാൻ സെനറ്റർ പൽവഷ മുഹമ്മദ് സായ് ഖാൻ. അയോധ്യയിൽ സുപ്രീം കോടതി നിർദ്ദേശിച്ച സ്ഥലത്ത് മസ്ജിദ് ഉയരുമെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ അത് നിർമ്മിക്കുന്നത് ഇന്ത്യൻ മുസ്ലീങ്ങൾ ആയിരിക്കും. അസീം മുനീർ അത് കാണുകയും ചെയ്യും — ഇക്കണക്കിന് മിക്കവാറും ഹൂറീസമേതനായിട്ട് കാണാനാണ് സാധ്യത.
അഥവാ ടിവിയിലാണ് കാണുന്നതെങ്കിൽ ഓന്റെ ഭാഗ്യം എന്ന് കരുതിയാൽ മതി.‘ ശ്രീജിത്ത് പണിക്കർ കുറിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by