ന്യൂദൽഹി : ഹീറോ മോട്ടോകോർപ്പിന്റെ മൊത്തവ്യാപാരത്തിൽ വൻ ഇടിവ്. ഏപ്രിലിൽ 43 ശതമാനം ഇടിഞ്ഞ് 3,05,406 യൂണിറ്റായി. ഏപ്രിൽ 17 മുതൽ 19 വരെ കമ്പനി ധരുഹേര, ഗുരുഗ്രാം, ഹരിദ്വാർ, നീംറാന എന്നീ സൗകര്യങ്ങളിലെ ഉത്പാദനം താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഇതാണ് മൊത്ത വിൽപ്പന കുറയാൻ പ്രധാന കാരണം.
2024 ഏപ്രിലിൽ 5,13,296 യൂണിറ്റുകളിൽ നിന്ന് ഈ വർഷം ഏപ്രിലിൽ 2,88,524 യൂണിറ്റായി ആഭ്യന്തര വിൽപ്പന കുറഞ്ഞുവെന്ന് ഹീറോ മോട്ടോകോർപ്പ് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 20,289 യൂണിറ്റായിരുന്നുവെങ്കിൽ ഇത്തവണ കയറ്റുമതി 16,882 ആയി കുറഞ്ഞു.
കമ്പനിയുടെ കണക്കനുസരിച്ച് ഏപ്രിലിൽ 5.05 ലക്ഷം ഇന്റേണൽ കംബസ്റ്റൻ എഞ്ചിൻ (ഐസിഇ) ഇരുചക്രവാഹനങ്ങളുടെ രജിസ്ട്രേഷനും നടന്നു. ഇതിനു പുറമെ ബജാജ് ഓട്ടോയുടെ വിൽപ്പനയിലും ആറ് ശതമാനം ഇടിവ് രേഖപ്പെടുത്തി. അതുപോലെ വാണിജ്യ വാഹന നിർമ്മാതാക്കളായ അശോക് ലെയ്‌ലാൻഡിന്റെ മൊത്തം വിൽപ്പനയും ഏപ്രിലിൽ 6 ശതമാനം കുറഞ്ഞ് 13,421 യൂണിറ്റായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: