ബെംഗളൂരു : ഓടിക്കൊണ്ടിരുന്ന ബസ് നിര്‍ത്തി നിസ്ക്കരിച്ച ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ ഡ്രൈവര്‍ എ.ആര്‍.മുല്ലയ്‌ക്കെതിരെയാണ് നടപടി. കൃത്യവിലോപത്തിനും അച്ചടക്ക ലംഘനത്തിനുമാണ് സസ്പെൻഷന്‍ എന്ന് ഉത്തരവില്‍ പറയുന്നു.
വിശാൽഗഡിൽ നിന്ന് ഹംഗലിലേക്ക് പോകുമ്പോൾ മുല്ല ബസ് നിർത്തി നിസ്ക്കരിക്കുകയായിരുന്നു. ഡ്രൈവർ സീറ്റിന് പിന്നിലിരുന്നായിരുന്നു പ്രാര്‍ഥന. ഇതിന്റെ വിഡിയോ വൈറലായതിനെത്തുടർന്ന്, ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി അന്വേഷണത്തിന് ഉത്തരവിട്ടു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.
‘പൊതുസേവനത്തിലുള്ളവർക്ക് മതപരമായ അനുഷ്ഠാനങ്ങളാകാം. പക്ഷേ ഡ്യൂട്ടിയിലായിരിക്കുമ്പോൾ ഒഴിവാക്കണം. യാത്രാമധ്യേ യാത്രക്കാരുള്ള ബസ് നമസ്കരിക്കാനായി നിർത്തുന്നത് പ്രതിഷേധാർഹമാണ്’ – വിഷയമറിഞ്ഞപ്പോള്‍ ഗതാഗത മന്ത്രിയുടെ പ്രതികരണം ഇതായിരുന്നു.
A.R. Mulla, has been suspended for stopping a moving bus to offer prayers.
പ്രതികരിക്കാൻ ഇവിടെ എഴുതുക: