തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങില്‍ ഗൗതം അദാനിയെ കുറിച്ചുള്ള മന്ത്രി വി.എന്‍. വാസവന്റെ പരാമര്‍ശത്തെ എടുത്തുകാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ക്കാരിന്റെ പങ്കാളിയെന്നാണ് വാസവന്‍ സ്വാഗത പ്രസംഗത്തില്‍ ഗൗതം അദാനിയെ വിശേഷിപ്പിച്ചത്. ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി അദാനിയെ ചൂണ്ടിക്കാട്ടി സര്‍ക്കാരിന്റെ പങ്കാളിയെന്ന് വിശേഷിപ്പിക്കുകയും സ്വകാര്യ മേഖലയ്‌ക്ക് പ്രാധാന്യം നല്‍കണമെന്നു പറയുകയും ചെയ്യുന്നത് സന്തോഷമുള്ള കാര്യമാണ്. ഇതാണ് മാറുന്ന ഭാരതമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേരളവികസനത്തിന് കേന്ദ്രസര്‍ക്കാര്‍ ഒപ്പമുണ്ട്, പ്രധാനമന്ത്രി പറഞ്ഞു. കേരളം രാജ്യപുരോഗതിയ്‌ക്ക് വലിയ പങ്കുവഹിച്ചു. കേരളത്തിന് ഇനിയും വലിയ പങ്കുവഹിക്കാനുണ്ട്. സാമ്പത്തിക പുരോഗതിക്ക് തുറമുഖം ആവശ്യമാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം അദാനി അതിവേഗം പൂര്‍ത്തിയാക്കി. 30 വര്‍ഷമായി ഗുജറാത്തില്‍ അദാനിയുടെ തുറമുഖം പ്രവര്‍ത്തിക്കുന്നു. എന്നാല്‍, ഇത്രയും വലിയ തുറമുഖം നിര്‍മ്മിച്ചത് കേരളത്തിലെ വിഴിഞ്ഞത്താണ്. ഇക്കാര്യത്തില്‍ ഗുജറാത്തിലെ ജനങ്ങളുടെ പരാതി കേള്‍ക്കേണ്ടിവരും.പ്രധാനമന്ത്രി പറഞ്ഞു.
അദാനി ബന്ധം പറഞ്ഞ് നിരന്തരം വിമര്‍ശം നടത്തുന്ന രാഹുല്‍ ഗാന്ധിക്കെതിരെയും മോദി ഒളിയമ്പ് എയ്തു. ”മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്‍ഡി മുന്നണിയുടെ കരുത്തുള്ള തൂണാണല്ലോ. ശശി തരൂരും വേദിയില്‍ ഇരിക്കുന്നുണ്ട്. ഇന്നത്തെ ഈ ചടങ്ങ് പല ആളുകളുടെയും ഉറക്കം കെടുത്തും” നരേന്ദ്രമോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: