World

തങ്ങളുടെ രാജ്യത്ത് ഇസ്ലാം ഇത് പഠിപ്പിക്കുന്നില്ല ; പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാനെ പരോക്ഷമായി വിമർശിച്ച് ഇന്തോനേഷ്യൻ പ്രസിഡന്റ്

പാകിസ്ഥാന്റെ പേര് പറയാതെ ആയുധങ്ങൾ ഉപേക്ഷിച്ച് സംഭാഷണത്തിന്റെ പാതയിലേക്ക് വരാനും ഇന്തോനേഷ്യൻ പ്രസിഡന്റ് അവരോട് ഉപദേശിച്ചു

Published by

ജക്കാർത്ത: ജമ്മു കശ്മീരിലെ പഹൽഗാമിൽ ഏപ്രിൽ 22 ന് നടന്ന ഭീകരാക്രമണത്തെ മുസ്ലീം രാജ്യമായ ഇന്തോനേഷ്യ ശക്തമായി അപലപിച്ചു. ഇന്തോനേഷ്യയിലെ ഇന്ത്യൻ അംബാസഡറെ സന്ദർശിച്ച ശേഷം കശ്മീർ ഭീകരാക്രമണത്തിൽ ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്റോ തന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തി.

ഇതിനിടയിൽ പ്രബോവോ പാകിസ്ഥാന്റെ പേര് പറയാതെ തന്നെ അവരെ പരോക്ഷമായി വിമർശിച്ചു. നമ്മുടെ രാജ്യത്ത് ഇസ്ലാം ഇത് പഠിപ്പിക്കുന്നില്ലെന്ന് ഇന്തോനേഷ്യൻ പ്രസിഡന്റ് പറഞ്ഞു. ഇന്തോനേഷ്യൻ ഇസ്ലാമിക പാഠങ്ങളെ ഈ ആക്രമണം പ്രതിഫലിപ്പിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞതായി ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ജനാധിപത്യ രാജ്യങ്ങളിൽ നിയന്ത്രിത സൈനിക സ്വാധീനത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും അദ്ദേഹം ഊന്നിപ്പറഞ്ഞു. പഹൽഗാമിലെ ഈ ഭീകരാക്രമണത്തെ പ്രബോവോ ശക്തമായി അപലപിച്ചു. ഭീകരതയ്‌ക്കെതിരായ സഹകരണം വർദ്ധിപ്പിക്കാനും ഇരു നേതാക്കളും സമ്മതിച്ചു.

ഇതുപോലുള്ള ഭീകരാക്രമണങ്ങൾ നടത്താൻ ഇസ്ലാം പഠിപ്പിക്കുന്നില്ലെന്ന് ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ പറഞ്ഞു. കശ്മീരിലെ ഭീകരാക്രമണത്തെക്കുറിച്ച് തന്റെ അഭിപ്രായം പ്രകടിപ്പിച്ചുകൊണ്ട് ഇന്തോനേഷ്യയിൽ പ്രചരിക്കുന്ന ഇസ്ലാമിക പഠിപ്പിക്കലുകളിൽ അത്തരം ഭീകരാക്രമണങ്ങൾക്ക് സ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇന്തോനേഷ്യയിലെ ഇന്ത്യൻ അംബാസഡർ സന്ദീപ് ചക്രവർത്തിയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇത്തരം ഭീകരതയിൽ നിന്ന് ഒരു ഫലവും ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ആയുധങ്ങളില്ലാതെ സംഭാഷണത്തിന്റെ പാത തിരഞ്ഞെടുക്കണം. പഹൽഗാം പോലുള്ള ഭീകരാക്രമണങ്ങളെ നേരിടാൻ ഇന്ത്യയ്‌ക്കൊപ്പം നിൽക്കുമെന്ന് ഇന്തോനേഷ്യൻ പ്രസിഡന്റ് വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക