Kerala

പെരുമ്പാവൂരില്‍ 10 ലക്ഷം രൂപ വിലവരുന്ന 110 ഗ്രാം ഹെറോയിനുമായി നാല് അസാം സ്വദേശികള്‍ പിടിയില്‍

Published by

കൊച്ചി: പെരുമ്പാവൂരില്‍ 110 ഗ്രാം ഹെറോയിനുമായി നാല് അന്യ സംസ്ഥാനക്കാര്‍ പിടിയിലായി. അസാം സ്വദേശികളായ ഷുക്കൂര്‍ അലി, സബീര്‍ ഹുസൈന്‍, റെമീസ് രാജ, സദ്ദാം ഹുസൈന്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഏറെക്കാലമായി ഇവര്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് എഎസ്പി ശക്തിസിങ് ആര്യ അറിയിച്ചു. അസാമില്‍ നിന്ന് ഇവര്‍ ലഹരിയുമായി ആലുവയിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധനയും അറസ്റ്റും. ആലുവയില്‍ നിന്ന് ഓട്ടോറിക്ഷയില്‍ പെരുമ്പാവൂരിലേക്ക് പോകുന്നതിനിടെ ചെമ്പറക്കിയില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന ഹെറോയിന് വിപണിയില്‍ 10 ലക്ഷം രൂപ വിലവരും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by