Kerala

പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത്, വെളളിയാഴ്ച വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും, കനത്ത സുരക്ഷ

സ്വപ്നപദ്ധതി രാജ്യത്തിന് സമര്‍പ്പിക്കുന്നത് കാണാന്‍ പൊതുജനത്തിന് അവസരമുണ്ട്

Published by

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനപദ്ധതിയായ വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത്. വ്യാഴാഴ്ച രാത്രി 7.45 മണിയോടെ വിമാനമിറങ്ങിയ പ്രധാനമന്ത്രി രാജ്ഭവനിലാണ് രാത്രി തങ്ങുന്നത്.

കനത്ത സുരക്ഷാവലയത്തിലാണ് നഗരം. സ്വപ്നപദ്ധതി രാജ്യത്തിന് സമര്‍പ്പിക്കുന്നത് കാണാന്‍ പൊതുജനത്തിന് അവസരമുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെക്‌നിക്കല്‍ ഏരിയയിലാണ് പ്രധാനമന്ത്രിയുടെ എയര്‍ ഇന്ത്യ വണ്‍ വിമാനമിറങ്ങിയത്.മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകര്‍, മേയര്‍ ആര്യ രാജേന്ദ്ര തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തി.വഴിയിലൂടെ നീളം ബി ജെ പി പ്രവര്‍ത്തകര്‍ കാത്തു നിന്നിരുന്നു.

വെളളിയാഴ്ച രാവിലെ 10.15ന് വ്യോമസേനാ ഹെലികോപ്റ്ററില്‍ പ്രധാനമന്ത്രി വിഴിഞ്ഞത് എത്തും. ശേഷം തുറമുഖം നടന്ന് കാണും. പിന്നെ തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ സംബന്ധിക്കും. 12.30ഓടെ തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിക്കും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by