തിരുവനന്തപുരം:വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന് ബോംബ് ഭീഷണി. വെള്ളിയാഴ്ച കമ്മീഷനിംഗ് നടക്കാനിരിക്കെയാണ് ഭീഷണി സന്ദേശമെത്തിയത്.
പ്രധാനമന്ത്രി എത്തുന്നതിനാല്‍ എസ്പിജി നിയന്ത്രണത്തിലാണ് വിഴിഞ്ഞം തുറമുഖ മേഖല.അതിനാല്‍ വ്യാജ ബോംബ് ഭീഷണിയാകാനാണ് സാധ്യത എന്നാണ് കരുതുന്നത്.
എന്നാല്‍ എവിടെ നിന്നാണ് ഭീഷണി സന്ദേശം എത്തിയതെന്ന് വ്യക്തമായിട്ടില്ല. അതേസമയം വ്യാഴാഴ്ച രാത്രി ഏഴരയോടെ പ്രധാനമന്ത്രി എത്താന്‍ ഇരിക്കെ തിരുവനന്തപുരം നഗരം കനത്ത സുരക്ഷാ വലയത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: