കേരളത്തിന്റെ ക്രിക്കറ്റ് സ്വപ്നങ്ങൾ പിച്ചവച്ച തലശേരിയിലെ സ്റ്റേഡിയം. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന സമയത്ത് സർ ആർതർ വെല്ലസ്ലിയാണ് തലശേരിയിലൂടെ കേരളത്തിനു ക്രിക്കറ്റ് പരിചയപ്പെടുത്തുന്നത്. ചരിത്രമുറങ്ങുന്ന ഈ സ്റ്റേഡിയം ഇന്നു തലശേരിയുടെ കായികപൈതൃകത്തിന്റെ കൂടി പ്രതീകമാണ്.
ഒന്നര നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ളതാണ് തലശേരിയിലെ നഗരസഭാ സ്റ്റേഡിയം. ഇതു നഗരസഭയുടെ പക്കൽ തന്നെ നിലനിർത്തുക എന്ന ലക്ഷ്യമാണ് സാക്ഷാത്കരിക്കുന്നത്. സ്റ്റേഡിയത്തിന്റെ തുടര്‍വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തീരുമാനം മുതല്‍കൂട്ടാകുമെന്നാണ് തലശേരി എംഎൽഎയും കേരള നിയമസഭാ സ്പീക്കറുമായ എ.എൻ. ഷംസീർ പ്രകടിപ്പിക്കുന്ന പ്രതീക്ഷ.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്റ്റേഡിയം നവീകരണം പൂർത്തിയാക്കിയത്. ഐക്യ കേരളത്തിലെ ആദ്യ മന്ത്രിസഭയിൽ അംഗവും, രാജ്യത്തിന്റെ ശ്രദ്ധയാകർഷിച്ച ന്യായാധിപനുമൊക്കെയായിരുന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ സ്മാരകം കൂടിയാണ് ഇന്ന് ഈ സ്റ്റേഡിയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: