വയനാട് : ആദിവാസി ബാലനെ പൊലീസ് സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ഡിജിപിയുടെ ശിപാര്‍ശ. കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ ആദിവാസി ബാലന്‍ ഗോകുലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തില്‍ ദുരൂഹതയുളളതിനാല്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഗോകുലിന്റെ അമ്മ ഹൈക്കോടതിലെത്തിയിരിക്കെയാണ് സിബിഐ അന്വേഷണത്തിന് ഡിജിപി ശിപാര്‍ശ ചെയ്തത്. സംഭവത്തില്‍ കോടതി പൊലീസിനോട് നേരത്തെ റിപ്പോര്‍ട്ട് ചോദിച്ചിരുന്നു.
വയനാട് സ്വദേശിനി പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കവെ പെണ്‍കുട്ടിയെയും ഗോകുലിനെയും കോഴിക്കോട് നിന്ന് പൊലീസ് കണ്ടെത്തുകയുണ്ടായി.പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് കാട്ടി സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയപ്പോള്‍ പോക്‌സോ കേസ് ചുമത്തി കസ്റ്റഡിയിലെടുത്ത ഗോകുലിനെ രാത്രി മുഴുവന്‍ പൊലീസ് സ്റ്റേഷനില്‍ പാര്‍പ്പിച്ചു. അറസ്റ്റിലായപ്പോള്‍ ഗോകുലിന് 18 വയസ് പൂര്‍ത്തിയായിരുന്നില്ല. ഇത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്ന് പരാതിയുണ്ടായിരുന്നു.ഗോകുലിന്റേത് ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: