വാഷിങ്ടൺ : സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ‘മാഗ’ (മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ) പിന്തുണക്കാരിയുമായ വാലന്റീന ഗോമസ് ടെക്സസ് സ്റ്റേറ്റ് കാപ്പിറ്റോളിൽ നടന്ന ഒരു മുസ്ലീം റാലിയിൽ ഇസ്ലാമിനെതിരെ സംസാരിക്കുന്നതിന്റെ വീഡിയോ വൈറലായി.
വീഡിയോയിൽ ഇസ്ലാമിന് വഴങ്ങുന്നവരെ വിഡ്ഢികളെന്ന് വിളിക്കുകയും ശരീഅത്ത് നിയമം ടെക്സസിൽ ആധിപത്യം സ്ഥാപിക്കാൻ അനുവദിക്കില്ലെന്നും അവർ പറഞ്ഞു. ഇതിനുശേഷം ജനക്കൂട്ടം അല്ലാഹു ഹു അക്ബർ എന്ന മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
“ഇസ്ലാം പീഡകരുടെ മതമാണ്. ടെക്സസിൽ ശരിയത്ത് നിയമം നിലനിൽക്കാൻ ഞാൻ ഒരിക്കലും അനുവദിക്കില്ല. ഇതൊരു ക്രിസ്ത്യൻ രാജ്യമാണ്. 57 മുസ്ലീം രാജ്യങ്ങളുണ്ട്. നിങ്ങൾ വന്നിടത്തേക്ക് മടങ്ങുക.” -വൈറലായ വീഡിയോയിൽ കോൺഗ്രസ് അംഗം ഗോമസ് പറയുന്നത് കാണാം.
ഇതിനുശേഷം അവിടെയുണ്ടായിരുന്ന മുസ്ലീങ്ങളുടെ ജനക്കൂട്ടം അല്ലാഹു ഹു അക്ബർ എന്ന മുദ്രാവാക്യം വിളിച്ച് അവരെ നിശബ്ദരാക്കാൻ ശ്രമിച്ചു. പിന്നീട് പരിപാടിയുടെ പ്രവർത്തകർ അവരെ അവിടെ നിന്നും പിടിച്ച് മാറ്റുകയാണുണ്ടായത്. “ടെക്സസിൽ ഇസ്ലാമിന് സ്ഥാനമില്ല. അമേരിക്കയുടെ ഇസ്ലാമികവൽക്കരണം തടയാൻ കോൺഗ്രസ് എന്നെ സഹായിക്കൂ. എനിക്ക് ദൈവത്തെ മാത്രമേ പേടിയുള്ളൂ,” – അവർ ബുധനാഴ്ച തന്റെ എക്സ് അക്കൗണ്ടിൽ എഴുതി.
https://twitter.com/i/status/1917335495912178074
കൂടാതെ അമേരിക്കയിൽ വളർന്നുവരുന്ന ഇസ്ലാമികവൽക്കരണം അവസാനിപ്പിക്കാൻ തന്നോടൊപ്പം ചേരാൻ വാലന്റീന ഗോമസ് കോൺഗ്രസിനോട് ആവശ്യപ്പെടുകയും ചെയ്തു.
അതേ സമയം തുറന്നുപറച്ചിലുകൾ കാരണം വാലന്റീന ഗോമസ് പലപ്പോഴും വിവാദങ്ങളിൽ പെടാറുണ്ട്. 1999 മെയ് 8 ന് കൊളംബിയയിലെ മെഡെലിനിൽ ജനിച്ച ഗോമസ് ഒരു കൊളംബിയൻ-അമേരിക്കൻ റിയൽ എസ്റ്റേറ്റ് നിക്ഷേപകയും രാഷ്‌ട്രീയ പ്രവർത്തകയുമാണ്. 2009-ൽ കുടുംബത്തോടൊപ്പം യുഎസിലേക്ക് താമസം മാറിയ അവർ ന്യൂജേഴ്‌സിയിലാണ് വളർന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: