Business

എച്ച്എല്‍എല്ലിന്റെ അമൃത് ഫാര്‍മസികള്‍ക്ക് പുതിയ രൂപം; രാജ്യം മുഴുവന്‍ ശൃംഖല വ്യാപിപ്പിക്കും

Published by

തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്‌കെയറിന്റെ ഡയമണ്ട് ജൂബിലി വര്‍ഷത്തില്‍, കുറഞ്ഞ വിലയില്‍ മരുന്നുകളും ഇംപ്ലാന്റുകളും ലഭ്യമാക്കുന്ന ജനപ്രിയ ഫാര്‍മസി ശൃംഖല രാജ്യമുഴുവന്‍ വ്യാപിപ്പിക്കും.

പുതിയ മാറ്റം രാജ്യമെമ്പാടുമുള്ള സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ മികച്ച മരുന്നുകള്‍ ലഭ്യമാക്കുക എന്ന അമൃത് ഫാര്‍മസിയുടെ ലക്ഷ്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് എച്ച്എല്‍എല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. അനിത തമ്പി പറഞ്ഞു. മുന്നോട്ടുള്ള യാത്രയിലെ പുതിയ അധ്യായമാണ് അമൃത് എന്ന ബ്രാന്‍ഡിലൂടെ എച്ച്എല്‍എല്‍ കുറിച്ചിരിക്കുന്നത്. ചുരുങ്ങിയ വിലയില്‍ ലോകോത്തരനിലവാരവുമുള്ള ഇംപ്ലാന്റ് ഉല്‍പ്പന്നങ്ങള്‍ അമൃത് ഫാര്‍മസികളിലൂടെ ആവശ്യക്കാരിലേക്ക് എച്ച്എല്‍എല്‍ എത്തിക്കും. അമൃത് ഫാര്‍മസിയുടെ പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റിയും ലോഗോയും എച്ച്എല്‍എല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. അനിത തമ്പി പ്രകാശനം ചെയ്തു. ചടങ്ങില്‍ ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ്) അജിത് എന്‍, ഗ്രൂപ്പ് ഹെഡ് ബെന്നി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by