ന്യൂദല്‍ഹി: പ്രശസ്ത പാകിസ്ഥാന്‍ താരങ്ങളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തു. മഹിര ഖാന്‍, ഹനിയ ആമിര്‍, അലി സഫര്‍, ആയിസ ഖാന്‍, സനം സയീദ്, മായ അലി, ഇഖ്റ അസീസ് ഹുസൈന്‍ എന്നിവര്‍ ഇക്കൂട്ടത്തില്‍ പെടും. പ്രകോപനപരമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് 16 പാക് യൂട്യൂബ് ചാനലുകള്‍ സര്‍ക്കാര്‍ നിരോധിച്ചതിന് തൊട്ടുപിന്നാലെയാണ് അഭിനേതാക്കളുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനുള്ള തീരുമാനം.
അക്കൗണ്ടുകളിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ‘ഈ ഉള്ളടക്കം നിയന്ത്രിക്കാനുള്ള നിയമപരമായ അഭ്യര്‍ത്ഥന ഞങ്ങള്‍ പാലിച്ചതിനാല്‍ ഇന്ത്യയില്‍ അക്കൗണ്ട് ലഭ്യമല്ല. ‘ എന്ന സനേ്ദശമാണ് ലഭിക്കുന്നത്.
വ്യക്തിഗത അക്കൗണ്ടുകള്‍ക്ക് പുറമേ, ഹം ടിവി, എ ആര്‍ വൈ ഡിജിറ്റല്‍ തുടങ്ങിയ ജനപ്രിയ പാകിസ്ഥാന്‍ ചാനലുകള്‍ക്കും യൂട്യൂബ് പോലുള്ള പ്ലാറ്റ്ഫോമുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: