ന്യൂദല്‍ഹി: വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാമിനെതിരെ സിബിഐ അന്വേഷണം സുപ്രീംകോടതി സ്‌റ്റേ ചെയ്തു. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടാതെയാണ് കേസ് എടുത്തതെന്ന വാദം അംഗീകരിച്ചാണ് സ്‌റ്റേ.
എന്നാല്‍ ആറ് വര്‍ഷത്തോളം കെ എം ഏബ്രഹാം സ്വത്ത് സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താതെയിരുന്നത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. സംസ്ഥാനസര്‍ക്കാര്‍ കെ എം എബ്രഹാമിനെ പിന്തുണയ്‌ക്കുന്ന നിലപാടാണ് സുപ്രീം കോടതിയില്‍ സ്വീകരിച്ചത്
അതേ സമയം, സാങ്കേതിക കാരണങ്ങള്‍ കൊണ്ട് മാത്രമാണ് കോടതിയുടെ സ്റ്റേയെന്ന് പരാതിക്കാരനായ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ പറഞ്ഞു. താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ യാഥാര്‍ത്ഥ്യമുണ്ടെന്ന് കോടതി പറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: