India

രാജ്യത്ത് ജാതി സെന്‍സസ് നടത്തുമെന്ന് കേന്ദ്രം

സംസ്ഥാനങ്ങള്‍ നടത്തിയത് ജാതി തിരിച്ചുള്ള സര്‍വേയാണെന്നും ജാതി സെന്‍സസല്ലെന്നും അശ്വിനി വൈഷ്ണവ്

Published by

ന്യൂദല്‍ഹി:രാജ്യത്ത് ജാതി സെന്‍സസ് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അടുത്ത പൊതു സെന്‍സസിനൊപ്പം ജാതി സെന്‍സസും നടത്തും. കേന്ദ്രമന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച് മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ട കാര്യമാണിത്. എന്നാല്‍ ജാതി സെന്‍സസ് പ്രത്യേകമായി നടത്തില്ലെന്നും സെന്‍സസിനൊപ്പം പൗരന്മാരുടെ ജാതി തിരിച്ചുള്ള കണക്കെടുക്കുമെന്നുമാണ് സൂചന.

സംസ്ഥാനങ്ങള്‍ നടത്തിയത് ജാതി തിരിച്ചുള്ള സര്‍വേയാണെന്നും ജാതി സെന്‍സസല്ലെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.സംസ്ഥാനങ്ങളിലെ ജാതി സെന്‍സസ് സാമൂഹ്യ സ്പര്‍ധയ്‌ക്ക് ഇടയാക്കി.

എന്‍ഡിഎ ഘടകകക്ഷിയായ ജെഡിയുവും ജാതി സെന്‍സസ് വേണമെന്ന അഭിപ്രായമാണ് സ്വീകരിച്ചത്.2011 ലാണ് അവസാനമായി രാജ്യത്ത് സെന്‍സസ് നടത്തിയത്. 2021 ല്‍ നടത്തേണ്ട സെന്‍സസ് ഇതുവരെയും നടന്നിട്ടില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by