അങ്കാര: സ്വന്തം രാജ്യത്ത് ഒട്ടും ജനപ്രീതിയില്ലാത്ത നേതാവായ തുര്‍ക്കിയുടെ എര്ദ്വാന് നല്ലൊരു ആയുധവ്യാപാരിയാണ്. എവിടെയെല്ലാം രാജ്യങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടോ അവിടെയെല്ലാം ഇടപെട്ട് ആയുധങ്ങള്‍ വില്ക്കാന് സാധ്യതയുണ്ടോ എന്ന് നോക്കൂന്ന നല്ലൊരു ആയുധവ്യാപാരിയാണ് തുര്‍ക്കിയുടെ പ്രസിഡന്റ് എര്ദ്വാന്. സ്വന്തം രാജ്യത്തെ പ്രതിപക്ഷത്തില്‍ നിന്നുള്ള ശക്തമായ ഭീഷണിയും അയല്‍രാജ്യങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെട്ടുകൊണ്ടിരുന്നതിന്റെ പേരിലും നിറയെ തലവേദനകളുള്ള എര്ദ്വാന് ദൂരെയുള്ള കശ്മീര്‍ വിഷയത്തില്‍ പ്രത്യക്ഷത്തില്‍ ഒരു ഇടപെടലും നടത്താന്‍ പോകുന്നില്ല.
പാകിസ്ഥാനും തുര്‍ക്കിയും തമ്മിലുള്ള ആയുധബന്ധം പഴയതും ആഴത്തിലുള്ളതും ആണ്. അതിനാല്‍ ഇന്ത്യയുമായുള്ള ബന്ധം വഷളായാല്‍ പാകിസ്ഥാന് തുര്‍ക്കിയുമായി ആയുധങ്ങള്‍ ആവശ്യപ്പെട്ടേക്കും. പക്ഷെ ഇന്ത്യാ-പാക് യുദ്ധത്തില്‍ പരസ്യപ്രസ്താവനയും നിലപാടുമായി എര്ദോഗാന് ഇറങ്ങില്ലെന്നുറപ്പ്. ഇതിന്റെ പേരില്‍ കുറച്ച് ആയുധങ്ങള്‍ വില്ക്കാന് കഴിയുമോ എന്ന് നോക്കിയേക്കും.
ആയുധവില്പനയ്ക്കുള്ള സാധ്യത തേടി അദ്ദേഹം ഈയിടെ ഇന്ത്യയുമായി തെറ്റിനില്ക്കുന്ന ബംഗ്ലദേശ്, മാലിദ്വീപ് എന്നീ അയല്‍രാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചിരുന്നു. തുര്‍ക്കി മാലിദ്വീപിന് നിരീക്ഷണപ്പറക്കല്‍ നടത്താന്‍ ഉതകുന്ന ആധുനിക ഡ്രോണുകള്‍ നല്‍കിയിരുന്നു. ഒരു യുദ്ധക്കപ്പലും മാലിദ്വീപിന് നല്കി. മിസൈല്‍ തൊടുക്കാന്‍ കഴിയുന്ന യുദ്ധക്കപ്പലായിരുന്നു ഇത്. നല്ല ലാഭം കൊയ്യാന്‍ കഴിഞ്ഞ ആയുധക്കച്ചവടം. ബംഗ്ലാദേശിലെ മുഹമ്മദ് യൂനസുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു. ഇത് വഴി ധാക്ക ടാങ്കുകളും തോക്കുകളും വാങ്ങുകയാണ്.
രാജ്യങ്ങല്‍ തമ്മിലുള്ള വഴക്കുകളില്‍ നിന്നും ലാഭം കൊയ്യുന്ന വളരെ അപകടകാരിയും ബുദ്ധിശാലിയുമായ ആയുധക്കച്ചവടക്കാന് മാത്രമാണ് എര്ദ്വാന്. പക്ഷെ തുര്‍ക്കിയില്‍ നിരവധി വെല്ലുവിളികള്‍ നേരിടുന്ന നേതാവാണ് എര്ദ്വാന്. തുര്‍ക്കിയുടെ സമ്പദ് ഘടന തകര്‍ന്ന നിലയിലാണ്. നല്ല ജനപിന്തുണയുള്ള രാഷ്ട്രീയ എതിരാളിയെ എര്ദ്വാന് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ തുര്‍ക്കിയില്‍ വന്‍ പ്രതിഷേധം നടക്കുകയാണ്. എര്ദ്വാന് സ്വന്തം രാജ്യത്ത് അത്രമേല്‍ ജനപ്രീതിയില്ലാത്ത നേതാവാണ്. സിറിയയിലെ പുതിയ തീവ്രവാദികളുടെ ഭരണത്തിന്റെ ഗോഡ് ഫാദര്‍ ചമയുന്ന നേതാവ് എര്ദ്വാന്. ഉക്രൈന് റഷ്യ യുദ്ധത്തില്‍ സമാധാനകാംക്ഷി ചമയുന്ന നേതാവ്. ഗാസയിലാകട്ടെ ഇസ്രയേലിനെ വിമര്‍ശിക്കുന്ന നേതാവാണ്. അങ്ങിനെ അന്താരാഷ്ട്ര വിഷയങ്ങളില്‍ എര്‍ദ്വാന്റെ അജണ്ടയില്‍ ഇനി മറ്റൊരു പ്രശ്നത്തിന് ഇടമില്ല. ഈ പ്രശ്നങ്ങളാകട്ടെ എര്ദ്വാനെസംബന്ധിച്ചിടത്തോളം തൊട്ടടുത്തുള്ള പ്രശ്നങ്ങളാണ് താനും. ഇത്രയും ദൂരെ കിടക്കുന്ന കശ്മീര്‍ വിഷയത്തില്‍ ഇടപെടാനൊന്നും എര്ദ്വാന് സമയവുമില്ല. ഇതിനപ്പുറം മോദിയുമായി നല്ല സൗഹൃദത്തിലുമാണ് എര്ദ്വാന്. എങ്കിലും ചൈനയും തുര്‍ക്കിയും ചേര്‍ന്നാണ് പാകിസ്ഥാനെ സംരക്ഷിക്കുന്ന ശക്തികള്‍ എന്നതിനാല്‍ ഭാരതം തീര്‍ച്ചയായും കരുതല്‍ പാലിക്കേണ്ടതുണ്ടെന്നാണ് യുദ്ധവിശകലനവിദഗ്ധര്‍ നല്കുന്ന താക്കീത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: