ബെംഗളൂരു : പാകിസ്ഥാനെ പിന്തുണച്ച് സംസാരിക്കുന്നത് രാജ്യദ്രോഹത്തിന് തുല്യമാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. “പാകിസ്ഥാൻ സിന്ദാബാദ്” എന്ന് വിളിച്ചതിന് യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു സിദ്ധരാമയ്യ .
പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണ്, അത് ആരായാലും. അന്വേഷണം ഇപ്പോഴും തുടരുകയാണ്, കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, റിപ്പോർട്ട് വരട്ടെ. ആർക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് വ്യക്തമാകും . ആരെങ്കിലും പാകിസ്ഥാന് അനുകൂലമായി സംസാരിച്ചാൽ അത് തെറ്റാണ്, അത് രാജ്യദ്രോഹമാണ്- സിദ്ധരാമയ്യ പറഞ്ഞു.
ക്രിക്കറ്റ് കളിക്കിടെ മൈതാനത്തിനടുത്തുണ്ടായ തർക്കത്തിലാണ് യുവാവിനെ തല്ലിക്കൊന്നത് . വയനാട് പുല്പള്ളി സ്വദേശി മൂച്ചികാടൻ അഷറഫാണ് കൊല്ലപ്പെട്ടത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: