ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പാകിസ്ഥാനെതിരെയുള്ള നിലപാടുകൾ ഇന്ത്യ കർശനമാക്കിയിരുന്നു . സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചതും ആക്രമണത്തിന് പിന്നാലെയായിരുന്നു . എന്നാൽ ഇന്ത്യയുടെ ഈ തീരുമാനം പാകിസ്ഥാന് നൽകിയത് വൻ തിരിച്ചടിയാണെന്നാണ് സൂചന . ഇന്ത്യയിൽ നിന്ന് പാകിസ്ഥാനിലേക്ക് ഒഴുകുന്ന ചെനാബ് നദിയിലെ ജലപ്രവാഹം കുറഞ്ഞതായി വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്ത് വന്നു.
സിയാല്‍കോട്ട് പ്രദേശത്തെ മാറാല ഹെഡ്വര്‍ക്സിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ കേണല്‍ വിനായക് ഭട്ടാണ് എക്‌സില് പങ്കുവച്ചത്. കരാർ റദ്ദാക്കിയ ആദ്യ ദിവസങ്ങളിൽ തന്നെ പാകിസ്ഥാനിൽ കടുത്ത വരൾച്ചയെന്ന് കാണിക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത് .പഹല്‍ഗാം ആക്രമണത്തിന്റെ തലേന്ന് ഏപ്രില്‍ 21ന് എടുത്ത ഉപഗ്രഹ ചിത്രങ്ങളും കരാര്‍ റദ്ദാക്കലിന് ശേഷം ഏപ്രില്‍ 26ന് എടുത്ത ചിത്രങ്ങളും താരതമ്യം ചെയ്താല്‍ വരള്‍ച്ചയുടെ ആഴം ബോധ്യമാകും
കരാര്‍ റദ്ദാക്കിയതിന് പിന്നാലെ സിന്ധു നദിയില്‍ നിന്നുള്ള ജലവിതരണവും അതിന്റെ വിതരണക്കാരായ ഝലം, ചെനാബ്, രവി, ബിയാസ്, സത്ലജ് എന്നിവയില്‍ നിന്നുമുള്ള ജലവിതരണവും നിര്‍ത്തലായിരിക്കുകയാണ്. ഈ നദികളാണ് പാകിസ്താനില്‍ ജലവിതരണം നടക്കുന്നത്. കരാറില്‍ നിന്ന് ഇന്ത്യ പിന്മാറിയതോടെ പാകിസ്താനിലെ ദശലക്ഷകണക്കിന് ആളുകളെയാകും ഇത് ബാധിക്കുക. 65 വര്‍ഷം പഴക്കമുള്ള കരാറാണ് ഇന്ത്യ റദ്ദാക്കിയിരിക്കുന്നത്.
1960 സെപ്റ്റംബര്‍ 19-നാണ് സിന്ധു നദീജല ഉടമ്പടി ഒപ്പുവച്ചത്. ലോകബാങ്കിന്റെ മധ്യസ്ഥതയിലാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ ഈ കരാര്‍ ഒപ്പിട്ടത്. കറാച്ചിയില്‍വച്ച് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും അന്നത്തെ പാകിസ്താന്‍ പ്രസിഡന്റ് അയൂബ് ഖാനുമാണ് കരാറില്‍ ഒപ്പുവച്ചത്. കരാറിന്റെ നിബന്ധനകള്‍ പ്രകാരം കിഴക്കന്‍ നദികളായ സത്ലജ്, രവി, ബിയാസ് എന്നിവ ഇന്ത്യയ്‌ക്കും പടിഞ്ഞാറന്‍ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവ പാകിസ്താനും വീതിച്ച് നല്‍കിയിരുന്നു. കരാര്‍ പ്രകാരം സിന്ധുനദീ വ്യവസ്ഥയുടെ മൊത്തം ജലത്തിന്റെ 20 ശതമാനം ഇന്ത്യയ്‌ക്കും 80 ശതമാനം പാകിസ്താനുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: