തിരുവനന്തപുരം : മന്ത്രി ഗണേഷ് കുമാറിനെ വിമര്‍ശിച്ച് മുന്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രി ആന്റണി രാജു.വായ്പ ബാധ്യത വര്‍ധിപ്പിച്ചാണ് ശമ്പളം ഒന്നാം തീ.തി കൊടുക്കുന്നത്. ഇപ്പോഴുള്ളത് താല്‍ക്കാലിക മുട്ടുശാന്തിയെന്നും ആന്റണി രാജു പറഞ്ഞു.
വായ്പാബാധ്യത വര്‍ധിപ്പിച്ചത് കെഎസ് ആര് ടി സിക്ക്അമിതഭാരമാകും. പുതിയ പദ്ധതികളില്ല. ഇപ്പോള്‍ വരുമാനം ലഭിക്കുന്ന പദ്ധതികളെല്ലാം താന്‍ തുടങ്ങി വെച്ചതാണെന്ന്പറഞ്ഞ ആന്റണി രാജു സ്ഥാപനത്തെ നിലനിര്‍ത്തുന്നത് ആ വരുമാനമാണെന്നെും അവകാശപ്പെട്ടു.
വിഴിഞ്ഞത്ത് പ്രോട്ടോകോള്‍ പ്രകാരം എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പരിപാടികള്‍ക്കെല്ലാം പ്രതിപക്ഷ നേതാവിനെ ക്ഷണിക്കണമെന്ന് എവിടെയും പറഞ്ഞിട്ടില്ല. പലപ്പോഴും വിളിക്കുന്നത് സര്‍ക്കാരിന്റെ മഹാമനസ്കതയാണെന്നും ആന്റണി രാജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: