മംഗളൂരു: പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ചതിന് മംഗളൂരുവില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മലയാളി.വയനാട് പുല്‍പള്ളി സ്വദേശി അഷ്‌റഫാണ് (38) കൊല്ലപ്പെട്ടതെന്നാണ് വിവരം.
മംഗളുരു പൊലീസ് പുല്‍പള്ളി പൊലീസുമായി ബന്ധപ്പെട്ട് അഷ്‌റഫിന്റെ കുടുംബത്തെ കണ്ടെത്തി. കൊല്ലപ്പെട്ടയാളുടെ സഹോദരന്‍ മംഗളൂരുവിലേക്ക് തിരിച്ചു. വീടുമായി കാര്യമായ ബന്ധമില്ലാത്തയാളാണ് അഷ്‌റഫെന്ന് വീട്ടുകാര്‍ പറഞ്ഞു.
മാനസിക പ്രശ്‌നങ്ങളുളള ആളാണെന്നും വീട്ടുകാര്‍ പറഞ്ഞു. ഇതിന് പലയിടത്തും ചികിത്സ തേടിയിട്ടുണ്ട്.
ഞായറാഴ്ച കുടുപ്പു എന്ന സ്ഥലത്ത് പ്രാദേശിക ക്രിക്കറ്റ് മത്സരം നടക്കവേയാണ് സംഭവം .ആവര്‍ത്തിച്ചുള്ള ക്ഷതങ്ങള്‍ കാരണം ആന്തരിക രക്തസ്രാവം മൂലമാണ് മരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. യുവാവ് ‘പാകിസ്ഥാന്‍ സിന്ദാബാദ്’ എന്ന് മുദ്രാവാക്യം വിളിച്ചെന്നാണ് ആരോപണം.
കൊലപാതകത്തെ തുടര്‍ന്ന് 15 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: