കാലടി : ഇരുപത്തി ഒന്ന് ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. ആസാം നൗഗോൺ സ്വദേശികളായ ഷറിഫുൾ ഇസ്ലാം (27), ഷെയ്‌ക്ക് ഫരീദ് (23) എന്നിവരെയാണ് കാലടി പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ചൊവ്വര, തെറ്റാലി ഭാഗത്ത് നിന്നാണ് പിടികൂടിയത്.
28 ന് രാത്രി ഇരുചക്രവാഹനത്തിൽ വിൽപ്പനക്കെത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്.
പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച രണ്ടംഗ സംഘത്തെ പിന്തുടർന്നാണ് പിടികൂടിയത്. ബാഗിൽ രണ്ട് സോപ്പ് പെട്ടികൾക്കുള്ളിലായിരുന്നു മയക്ക് മരുന്ന് ഒളിപ്പിച്ചിരുന്നത്. ഇരുചക്രവാഹനത്തിൽ കറങ്ങി നടന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾക്കിടയിലാണ് വിൽപ്പന നടത്തിയിരുന്നത്. ആസാമിൽ നിന്നാണ് മയക്ക് മരുന്ന് കൊണ്ടുവന്നത്.
ഇൻസ്പെക്ടർ അനിൽകുമാർ ടി മേപ്പിള്ളി, എസ്.ഐ റെജിമോൻ,
എ.എസ്.ഐമാരായ നൈജോ, ജിൻസൺ , പ്രസാദ്, പി. ഏ അബ്ദുൾ മനാഫ്,സീനിയർ സി പി ഒ മാരായ ബെന്നി ഐസക് , വർഗീസ് ടി വേണാട്ട്, ടി.ഏ അഫ്സൽ, പ്രസാദ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: