Education

കുട്ടികള്‍ കാണ്‍കെ അധ്യാപകര്‍ ബിരിയാണി കഴിക്കേണ്ട, സ്‌കൂള്‍ സമയത്തെ സത്ക്കാരം വിലക്കി ബാലാവകാശ കമ്മിഷന്‍

Published by

മലപ്പുറം: സ്‌കൂള്‍ പ്രവൃത്തി ദിവസങ്ങളില്‍ അധ്യാപകരുടെ ട്രാന്‍സ്ഫര്‍, പ്രൊമോഷന്‍, വിരമിക്കല്‍, തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഇടവേളകളില്‍ സത്ക്കാരം നടത്തുന്നത് വിലക്കി ബാലാവകാശ കമ്മിഷന്‍ ഉത്തരവായി. ഇത്തരം സത്കാരങ്ങള്‍ നടത്തുകയാണെങ്കില്‍ കുട്ടികള്‍ സ്‌കൂളുകളില്‍ എത്തുന്നതിന് മുമ്പോ ശേഷമോ ആക്കണം. കുട്ടികള്‍ കാണ്‍കെ അധ്യാപകരും ജീവനക്കാരും സദ്യയും ബിരിയാണിയും കഴിക്കുന്നത് ആശാസ്യമല്ല. സ്‌കൂള്‍ അവധി ദിനങ്ങളില്‍ പാര്‍ട്ടികള്‍ നടത്തുന്നതിന് തടസമില്ല. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ എല്ലാ സ്‌കൂളുകള്‍ക്കും നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കമ്മിഷന്‍ അംഗം സിസിലി ജോസഫ് പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദ്ദേശം നല്‍കി. കൂട്ടിലങ്ങാടി സ്വദേശിയും വിരമിച്ച അധ്യാപകനുമായ നാസിറിന്റെ പരാതിയിന്മേലാണ് കമ്മിഷന്റെ ഇടപെടല്‍. ഉത്തരവിന്‍മേല്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് 30 ദിവസത്തിനകം ലഭ്യമാക്കണമെന്നും കമ്മീഷന്‍ അറിയിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക